മൊത്തവിലയും താഴോട്ട്
മൊത്തവിലയും താഴോട്ട്
Wednesday, June 14, 2017 11:57 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റം വീ​ണ്ടും കു​റ​ഞ്ഞു. മൊ​ത്ത​വി​ല​സൂ​ചി​ക (ഡ​ബ്ല്യു​പി​ഐ) ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റം മേ​യ് മാ​സ​ത്തി​ൽ 2.17 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ത​ലേ​വ​ർ​ഷം മേ​യി​ൽ വി​ല​സൂ​ചി​ക 0.9 ശ​ത​മാ​നം കു​റ​ഞ്ഞ​താ​ണ്. എ​ന്നാ​ൽ ഏ​പ്രി​ലി​നെ അ​പേ​ക്ഷി​ച്ച് വി​ല​ക്ക​യ​റ്റം കു​റ​വാ​ണ്. ഏ​പ്രി​ലി​ൽ 3.85 ശ​ത​മാ​നം കൂ​ടി​യി​രു​ന്നു.

പ​ച്ച​ക്ക​റി​ക​ൾ​ക്ക് 18.51 ശ​ത​മാ​നം, ഉ​രു​ള​ക്കി​ഴ​ങ്ങി​ന് 49.36 ശ​ത​മാ​നം, ഉ​ള്ളി​ക്ക് 12.86 ശ​ത​മാ​നം എ​ന്ന തോ​തി​ൽ വി​ല​യി​ടി​ഞ്ഞു. മൊ​ത്തം ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് 2.27 ശ​ത​മാ​നം കു​റ​വാ​യി. പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ​ക്ക് 19.73 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി.മേ​യ് മാ​സ​ത്തി​ൽ ചി​ല്ല​റ​വി​ല ആ​ധാ​ര​മാ​യു​ള്ള വി​ല​ക്ക​യ​റ്റം 2.18 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞി​രു​ന്നു.വി​ല​ക്ക​യ​റ്റ​ത്തോ​തു കു​റ​ഞ്ഞ​തു പ​ലി​ശ കു​റ​യ്ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​നെ പ്രേ​രി​പ്പി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഓ​ഗ​സ്റ്റ് ആ​ദ്യ​മാ​ണ് ഇ​നി പ​ണ​ന​യ അ​വ​ലോ​ക​നം ന​ട​ത്തി പ​ലി​ശ നി​ശ്ച​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.