ജി​എ​സ്ടി: ബ്രാൻഡഡ് അരിക്കു വില കൂടുമെന്ന് റൈസ് മില്ലേഴ്സ് അസോസിയേഷൻ
ജി​എ​സ്ടി: ബ്രാൻഡഡ് അരിക്കു വില കൂടുമെന്ന് റൈസ് മില്ലേഴ്സ് അസോസിയേഷൻ
Monday, June 26, 2017 11:57 AM IST
കൊ​​​ച്ചി: ബ്രാ​​​ൻ​​​ഡ​​​ഡ് അ​​​രി​​​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം ചരക്കു സേവന നികുതി (ജി​​​എ​​​സ്ടി) നി​​​ശ്ച​​​യി​​​ച്ച തീ​​​രു​​​മാ​​​നം റൈ​​​സ്മി​​​ൽ വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു കേ​​​ര​​​ള റൈ​​​സ് മി​​​ല്ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കു​​​ന്പോ​​​ൾ പ​​​ത്തു കി​​​ലോ അ​​​രി​​​ക്ക് 25 രൂ​​​പ​​​യോ​​​ളം അ​​​ധി​​​കം ന​​​ല്​​​കേ​​​ണ്ടിവ​​​രും. ഇ​​​തു ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള അ​​​രി ക​​​ഴി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു ജ​​​ന​​​ത്തെ അ​​​ക​​​റ്റും. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തു​​​ന്ന ഗു​​​ണ​​​മേ​​​ന്മ കു​​​റ​​​ഞ്ഞ അ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഇ​​​തി​​​ട​​​യാ​​​ക്കു​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. ക​​​ർ​​​ണ​​​നും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ​​​ർ​​​ക്കി പീ​​​റ്റ​​​റും കൊ​​​ച്ചി​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


പു​​​തി​​​യ നി​​​കു​​​തി വ​​​രു​​​ന്ന​​​തോ​​​ടെ അ​​​ന്യ​​​സം​​​സ്ഥാ​​​ന കു​​​ത്ത​​​ക​​​ക​​​ൾ​​​ക്കു സം​​​സ്ഥാ​​​ന​​​ത്തെ മാ​​​ർ​​​ക്ക​​​റ്റി​​​ൽ അ​​​ധി​​​കാ​​​രം സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​ഴി​​​യും. ഇ​​​തു സം​​​സ്ഥാ​​​ന​​​ത്തെ റൈ​​​സ്മി​​​ൽ വ്യ​​​വ​​​സാ​​​യം അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ൻ കാ​​​ര​​​ണ​​​മാ​​​കും. ഇതു സം​​​ബ​​​ന്ധി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സ​​​മി​​​തി സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.