എസ്ബിഐ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ നിരക്കു കുറച്ചു
Thursday, July 13, 2017 12:05 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​നാ​​​യി സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഫ​​​ണ്ട് ട്രാ​​​ൻ​​​സ്ഫ​​​റി​​​നു​​​ള്ള നി​​​ര​​​ക്കു​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. 75 ശ​​​ത​​​മാ​​​നം വ​​​രെ കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. നെ​​​ഫ്റ്റ് (നാ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഫ​​​ണ്ട് ട്രാ​​​ൻ​​​സ്ഫ​​​ർ), ആ​​​ർ​​​ടി​​​ജി​​​എ​​​സ് (റി​​​യ​​​ൽ ടൈം ​​​ഗ്രോ​​​സ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ്) എ​​​ന്നീ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഫ​​​ണ്ട് ട്രാ​​​ൻ​​​സ്ഫ​​​ർ. നാ​​​ളെ മു​​​ത​​​ൽ ഇ​​​വ​​​യ്ക്കു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കാ​​​ണ് ഈ​​​ടാ​​​ക്കു​​​ക.

നെ​​​ഫ്റ്റ് ചാ​​​ർ​​​ജ് രൂ​​​പ​​​യി​​​ൽ (ബ്രാ​​​യ്ക്ക​​​റ്റി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​ത്)


10,000 രൂ​​​പ വ​​​രെ (2) 1
ഒ​​​രു​​​ല​​​ക്ഷം രൂ​​​പ വ​​​രെ (4) 2
ഒ​​​ന്നു മു​​​ത​​​ൽ ര​​​ണ്ടു​​​വ​​​രെ
ല​​​ക്ഷം രൂ​​​പ (12) 3
ര​​​ണ്ടു​​​ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ (20) 5
ആ​​​ർ​​​ടി​​​ജി​​​എ​​​സ്
ര​​​ണ്ടു​ ല​​​ക്ഷം മു​​​ത​​​ൽ
അ​​​ഞ്ചു​ ല​​​ക്ഷം വ​​​രെ (20) 5
അ​​​ഞ്ചു ​ല​​​ക്ഷ​​​ത്തി​​​നു
മു​​​ക​​​ളി​​​ൽ (40) 10
എ​​​സ്ബി​​​ഐ​​​ക്ക് 3.27 കോ​​​ടി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് ഇ​​​ട​​​പാ​​​ടു​​​കാ​​​രും ര​​​ണ്ടു​​​കോ​​​ടി മൊ​​​ബൈ​​​ൽ ബാ​​​ങ്കിം​​​ഗ് ഇ​​​ട​​​പാ​​​ടു​​​കാ​​​രും ഉ​​​ണ്ട്. അ​​​വ​​​ർ​​​ക്ക് നി​​​ര​​​ക്കു കു​​​റ​​​യ്ക്ക​​​ൽ സ​​​ഹാ​​​യ​​​ക​​​മാ​​​കും.