കുഞ്ഞൻ ഫോൺ ഇന്ത്യയിൽ
Saturday, July 15, 2017 11:54 AM IST
ന്യൂ​​ഡ​​ൽ​​ഹി: വ​​ലി​​യ സ്ക്രീ​​നു​​ള്ള സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ ലോ​​ക​​ത്തേ​​ക്ക് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ സ്മാ​​ർ​​ട്ട്ഫോ​​ൺ എ​​ലാ​​രി നാ​​നോ ഫോ​​ൺ സി ​​വി​​പ​​ണി​​യി​​ലെ​​ത്തി. ഇ​​ന്ത്യ​​യി​​ൽ ഓ​​ൺ​​ലൈ​​ൻ പ്ലാ​​റ്റ്ഫോ​​മാ​​യ യെ​​ർ​​ഹ ഡോ​​ട്ട് കോ​​മി​​ലൂ​​ടെ​​യാ​​ണ് (yerha.com) കു​​ഞ്ഞ​​ൻ സ്മാ​​ർ​​ട്ട്ഫോ​​ണി​​ന്‍റെ വി​​ത​​ര​​ണം. 30 ഗ്രാം ​​മാ​​ത്ര​​മാ​​ണ് ഈ ​​ഫോ​​ണി​​ന്‍റെ ഭാ​​രം.

ഫീ​​ച്ച​​ർ ഫോ​​ണാ​​യ എ​​ലാ​​രി നാ​​നോ ഫോ​​ൺ സി​​യെ ആ​​ൻ​​ഡ്രോ​​യി​​ഡ്, ഐ​​ഒ​​എ​​സ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​മാ​​യി ബ്ലൂ​​ടൂ​​ത്ത് വ​​ഴി ബ​​ന്ധി​​പ്പി​​ക്കാം. 1000 കോ​​ണ്ടാ​​ക്ടു​​ക​​ൾ ശേ​​ഖ​​രി​​ക്കാ​​നു​​ള്ള ശേ​​ഷി​​യും ഈ ​​കു​​ഞ്ഞ​​ൻ​​ഫോ​​ണി​​നു​​ണ്ട്. ഒ​​രി​​ഞ്ച് ടി​​എ​​ഫ്ടി ഡി​​സ്പ്ലേ, 32 എം​​ബി റാം, 32 ​​എം​​ബി ഇ​​ന്‍റേ​​ണ​​ൽ സ്റ്റോ​​റേ​​ജ് (എ​​സ്ഡി കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ച് 32 ജി​​ബി വ​​രെ ഉ​​യ​​ർ​​ത്താം), 480 എം​​എ​​എ​​ച്ച് ബാ​​റ്റ​​റി എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന പ്ര​​ത്യേ​​ക​​ത​​ക​​ൾ.