പതഞ്ജലിയുടെ ശോഭ മങ്ങി!
പതഞ്ജലിയുടെ ശോഭ മങ്ങി!
Thursday, July 20, 2017 12:03 PM IST
ന്യൂ​ഡ​ൽ​ഹി: യോ​ഗാ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത​ഞ്ജ​ലി​യു​ടെ ഫാ​സ്റ്റ് മൂ​വിം​ഗ് ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ് (എ​ഫ്എം​സി​ജി) വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ഭ മ​ങ്ങി! ഈ ​വ​ർ​ഷം 21,000 കോ​ടി​യു​ടെ വ​രു​മാ​നം ല​ഭ്യ​മി​ട്ടു​ള്ള പ​ത​ഞ്ജ​ലി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് മ​റ്റു മു​ൻ​നി​ര ക​മ്പ​നി​ക​ൾ വെ​ല്ലു​വി​ളി​യാ​യെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​ഫ്എം​സി​ജി വി​ഭാ​ഗ​ത്തി​ൽ ഹി​ന്ദു​സ്ഥാ​ൻ യു​ണി​ലി​വ​ർ (എ​ച്ച്‌​യു​എ​ൽ), കോ​ൾ​ഗേ​റ്റ്-​പാ​മൊ​ലീ​വ്, ഡാ​ബ​ർ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ മി​ക​ച്ച അ​റ്റാ​ദാ​യം കാ​ഴ്ച​വ​ച്ചു. പ​ത​ഞ്ജ​ലി പി​ടി​ച്ച​ട​ക്കി​യ തേ​ൻവി​പ​ണി തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു ഡാ​ബ​റും ടൂ​ത്ത് പേ​സ്റ്റി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​ഞ്ഞെ​ന്ന് കോ​ൾ​ഗേ​റ്റ്-​പാ​മോ​ലീ​വും അ​വ​കാ​ശ​പ്പെ​ട്ടു. പ​ത​ഞ്ജ​ലി​യു​ടെ ആ​യു​ർവേ​ദോ​ത്പ​ന്ന​ങ്ങ​ൾ​ക്കു ബ​ദ​ലാ​യി എ​ച്ച്‌​യു​എ​ൽ അ​വ​ത​രി​പ്പി​ച്ച ആ​യു​ഷ് ബ്രാ​ൻ​ഡ് മി​ക​ച്ച മു​ന്നേ​റ്റം കാ​ഴ്ച​വ​യ്ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.