ആക്സിസ് ബാങ്കിൽ ശിഖ ശർമയ്ക്ക് മൂന്നു വർഷംകൂടി
ആക്സിസ് ബാങ്കിൽ ശിഖ ശർമയ്ക്ക് മൂന്നു വർഷംകൂടി
Thursday, July 27, 2017 11:32 AM IST
മും​ബൈ: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ടു​കൊ​ണ്ട് ആ​ക്സി​സ് ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും (സി​ഇ​ഒ) മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌‌​ട​റു(​എം​ഡി)​മാ​യി ശി​ഖ ശ​ർ​മ​യ്ക്ക് മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നി​യ​മ​നം ന​ൽ​കി. അ​ടു​ത്ത​വ​ർ​ഷം ജൂ​ണി​ൽ വി​ര​മി​ക്കേ​ണ്ടി​യി​രു​ന്ന ശി​ഖ​യ്ക്ക് 2021 വ​രെ കാ​ലാ​വ​ധി നീ​ട്ടി ല​ഭി​ച്ചു.

ശി​ഖ ടാ​റ്റ ഗ്രൂ​പ്പി​ലേ​ക്ക് മാ​റു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഡ​യ​റ​ക്‌‌​ട​ർ​ബോ​ർ​ഡ് ബു​ധ​നാ​ഴ്ച ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഐ​സി​ഐ​സി​ഐ​യി​ൽ 1980ൽ ​ചേ​ർ​ന്ന ശി​ഖ ശ​ർ​മ ഐ​സി​ഐ​സി​ഐ പ്രു​ഡ​ൻ​ഷ്യ​ൽ ലൈ​ഫി​ന്‍റെ എം​ഡി​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ആ​ക്സി​സ് ബാ​ങ്കി​ൽ എം​ഡി​യും സി​ഇ​ഒ​യു​മാ​യി എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.