ജെഫ് ബെസോസ് സന്പന്നൻ നന്പർ1
ജെഫ് ബെസോസ് സന്പന്നൻ നന്പർ1
Thursday, July 27, 2017 11:32 AM IST
വാ​ഷിം​ഗ്ട​ൺ: ശ​തം സ​ഹ​സ്ര​മാ​കു​ന്പോ​ൾ മു​ന്നി​ലു​ള്ള​വ​ർ വ​ഴി​മാ​റും! ലോ​ക കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​മാ​യി​രു​ന്ന ബി​ൽ ഗേ​റ്റ് ഇ​നി ര​ണ്ടാം സ്ഥാ​ന​ത്തു മാ​ത്രം. ബി​ൽ ഗേ​റ്റ്സി​നെ മ​റി​ക​ട​ന്ന് ആ​മ​സോ​ൺ സ്ഥാ​പ​ക​ൻ ജെ​ഫ് ബെ​സോ​സ് ലോ​ക കോ​ടീ​ശ്വ​ര​ന്മാ​രി​ൽ ഒ​ന്നാ​മ​തെ​ത്തി. ഇ​ന്ന​ലെ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​വി​ല 1.6 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​ണ് ഈ ​നേ​ട്ട​ത്തി​നു പി​ന്നി​ൽ. ഇ​ന്ന​ലെ മാ​ത്രം 140 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യാ​ണ് ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്കു​ണ്ടാ​യ​ത്.

ബ്ലൂംബർ​ഗ് ബി​ല്യ​ണ​യേ​ഴ്സ് ഇ​ൻ​ഡെ​ക്സി​ൽ 2013 മു​ത​ൽ മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്സാ​യി​രു​ന്നു ഒ​ന്നാ​മ​ത്. 9,000 കോ​ടി ഡോ​ള​റി​ന് അ​ല്പം മു​ക​ളി​ലാ​ണ് ബി​ൽ ഗേ​റ്റ്സി​ന്‍റെ ആ​സ്തി. ബു​ധ​നാ​ഴ്ച​വ​രെ 8,990 കോ​ടി ഡോ​ള​ർ ആ​സ്തി​യാ​യി​രു​ന്നു ബെസോസിന്. ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് ഇ​ന്ന​ലെ 140 കോ​ടി ഡോ​ള​ർ​കൂ​ടി വ​ർ​ധി​ച്ച​തോ​ടെ 9,130 കോടി ഡോളറിന്‍റെ (5,85,146 കോടി രൂപ) ആസ്തിയുമായി ബെസോസ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ‍യ​രു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ന്‍റെ ആ​സ്തി​യി​ൽ മാ​റ്റ​മി​ല്ല.

ആ​മ​സോ​ൺ‌ ഡോ​ട്ട് കോ​മി​ന്‍റെ സ്ഥാ​പ​ക​നും ആ​മ​സോ​ണി​ന്‍റെ ഇ-​കൊ​മേ​ഴ്സ് വ്യാ​പ​ാര​ശൃംഖ​ല​യി​ൽ 17 ശ​ത​മാ​നം ഓ​ഹ​രി​യു​മു​ള്ള ബെസോസ് അ​ടു​ത്തി​ടെ ആ​മ​സോ​ണി​ന്‍റെ വീ​ഡി​യോ സ്ട്രീ​മിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ ആ​മസോ​ൺ പ്രൈം ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഈ ​പ്ലാ​റ്റ്ഫോ​മി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് ഒ​റ്റ​ ദി​വ​സം​കൊ​ണ്ട് 15 ഡോ​ള​ർ വ​ർ​ധി​ച്ചു. കൂ​ടാ​തെ, ക​ഴി​ഞ്ഞ മാ​സം ഗ്രോ​സ​റി ശൃം​ഖ​ല​യാ​യ ഓ​ൾ ഫു​ഡ്സ് മാ​ർ​ക്ക​റ്റി​നെ വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. ഇ​തും ബെസോസിന്‍റെ ഗ്രാ​ഫ് ഉ​യ​ർ​ത്തി.

കേ​വ​ലം ഒ​രു ദി​വ​സ​ത്തേ​ക്കു മാ​ത്ര​മാ​യി​രി​ക്കി​ല്ല കോ​ടീ​ശ്വ​ര പ​ട്ടി​ക​യി​ൽ ജെ​ഫ് ബെ​സോ​സ് ഒ​ന്നാം സ്ഥാ​ന​ത്തി​രി​ക്കു​ക എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഓ​ഹ​രി​ക​ൾ ഉ​യ​ർ​ന്നെ​ങ്കി​ലോ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ താ​ഴ്ന്നെ​ങ്കി​ലോ മാ​ത്ര​മേ ഇ​നി​യൊ​രു സ്ഥാ​ന​ച​ല​ന​ത്തി​നു സാ​ധ്യ​ത​യു​ള്ളൂ. എ​ന്നാ​ൽ, ഉ​ട​നെ​യൊ​ന്നും അ​ത്ത​ര​ത്തി​ലൊ​രു സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.


22 വ​ർ​ഷം​ മു​ന്പ് ത​ന്‍റെ ഗരാഷിൽ പു​സ്ത​ക​ങ്ങ​ൾ വി​ല്പ​ന​യ്ക്കു വ​ച്ചാ​ണ് ജെ​ഫ് ബെ​സോ​സ് ബി​സി​ന​സ് ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ലു​ം ഏ​ഴു വ​ർ​ഷ​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​മു​ള്ള​ ബി​ൽ ഗേ​റ്റ്സി​നെ മ​റി​ക​ട​ന്ന ആ​ദ്യവ്യ​ക്തി​യാ​ണ് ജെ​ഫ്.

20 വ​ർ​ഷ​മാ​യി ശ​ത​കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ലു​ള്ള ബെസോസി​നെ 1998ലാ​ണ് കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ലേ​ക്ക് ഫോ​ബ്സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​ന്ന് 160 കോ​ടി ഡോ​ള​റാ​യി​രു​ന്നു ആ​സ്തി. പി​ന്നീ​ട് 2007ൽ 440 ​കോ​ടി ഡോ​ള​റാ​യും 2012ൽ 1,840 ​കോ​ടി ഡോ​ള​റാ​യും ഉ​യ​ർ​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​യി. ക​മ്പ​നി​യു​ടെ 17 ശ​ത​മാ​നം (7.99 കോ​ടി) ഓ​ഹ​രി​ക​ൾ കൈ​വ​ശ​മു​ള്ള ബെസോസിന്‍റെ ആ​സ്തി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 7,000 കോ​ടി ഡോ​ള​റി​ന്‍റെ വ​ർ​ധ​ന​യു​ണ്ടാ​യി. ഇ​തി​ൽ 4,500 കോ​ടി ഡോ​ള​റും ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ലാ​ണ്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​സ്തി വർധനയാ​ണി​ത്.


ഇന്‍റൽ ഔട്ട്, സാംസംഗ് ഇൻ

സി​യൂ​ൾ: ഇ​നി ഇ​ന്‍റ​ൽ ഇ​ൻ​സൈ​ഡ് അ​ല്ല, സാം​സം​ഗ് ഇ​ൻ​സൈ​ഡ് ആ​ണ്. കം​പ്യൂ​ട്ട​ർ ചി​പ് ബി​സി​ന​സി​ൽ ഇ​ന്‍റ​ലി​നെ സാം​സം​ഗ് പി​ന്നി​ലാ​ക്കി.

ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ൽ സാം​സം​ഗി​ന്‍റെ സെ​മി​ ക​ണ്ട​ക്‌‌​ട​ർ ബി​സി​ന​സ് 1580 കോ​ടി ഡോ​ള​ർ. ഇ​ന്‍റ​ലി​ന്‍റേ​ത് 1440 കോ​ടി ഡോ​ള​ർ.

കാ​ൽ നൂ​റ്റാ​ണ്ടാ​യി ഒ​ന്നാം​സ്ഥാ​ന​ത്തു നി​ന്ന അ​മേ​രി​ക്ക​ൻ ക​ന്പ​നി ഇ​ന്‍റ​ൽ കോ​ർ​പ​റേ​ഷ​ൻ മൊ​ബൈ​ലി​ലും ക്ലൗ​ഡ് കം​പ്യൂ​ട്ടിം​ഗി​ലും സാം​സം​ഗി​നു പി​ന്നി​ൽ​ പോ​യ​തോ​ടെ​യാ​ണ് ഈ ​താ​ഴ്ച. 1992ൽ ​ജ​പ്പ​ാന്‍റെ എ​ഇ​സി​യെ പി​ന്നി​ലാ​ക്കി​യാ​ണ് ഇ​ന്‍റ​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. കൊ​റി​യ​ൻ ക​ന്പ​നി​യാ​യ സാം​സം​ഗ് ക​ഴി​ഞ്ഞ​ വ​ർ​ഷ​ങ്ങ​ളി​ൽ ചെ​റു​ക​ന്പ​നി​ക​ളെ ഏ​റ്റെ​ടു​ത്താ​ണ് കം​പ്യൂ​ട്ട​ർ ചി​പ് വി​പ​ണി​യി​ൽ മു​ന്നോ​ട്ടു ക​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.