ചന്ദ്രിക ആയുർവേദ സോപ്പ് ആമസോണിൽ ബെസ്റ്റ് സെല്ലർ
ചന്ദ്രിക ആയുർവേദ സോപ്പ് ആമസോണിൽ ബെസ്റ്റ് സെല്ലർ
Thursday, August 10, 2017 11:42 AM IST
കൊ​ച്ചി: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ​നി​ന്നു​ള്ള കു​ടും​ബ ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​മാ​യ ച​ന്ദ്രി​ക സോ​പ്പ് ആ​മ​സോ​ണ്‍ വെ​ബ്സൈ​റ്റി​ലെ വി​ല്പ​ന​യി​ൽ ആ​ഗോ​ള ബ്രാ​ൻ​ഡു​ക​ളെ പി​ന്ത​ള്ളി ഒ​ന്നാ​മ​തെ​ത്തി. ആ​മ​സോ​ണി​ന്‍റെ ഡീ​ൽ ഓ​ഫ് ദ ​ഡേ​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ച​ന്ദ്രി​ക​യ്ക്ക് അ​മേ​രി​ക്ക​യി​ൽ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഇ-​കൊ​മേ​ഴ്സ് വി​പ​ണി​യാ​യ ആ​മ​സോ​ണി​ന്‍റെ ആ​ഗോ​ള​വി​ല്പ​ന​യി​ൽ ബെ​സ്റ്റ് സെ​ല്ല​റാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ച​ന്ദ്രി​ക സോ​പ്പി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ എ​സ്.​വി. പ്രോ​ഡ​ക്ട്സി​ന്‍റെ മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ സി.​കെ. ജി​ന​ൻ പ​റ​ഞ്ഞു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ റേ​റ്റിം​ഗ്, ബ്രാ​ൻ​ഡി​ന്‍റെ പ്ര​ക​ട​നം, ഡെ​ലി​വ​റി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ആ​മ​സോ​ണ്‍ ഡീ​ൽ ഓ​ഫ് ദ ​ഡേ നി​ശ്ച​യി​ക്കു​ന്ന​ത്.


2015 മേ​യി​ൽ തു​ട​ക്ക​മി​ട്ട ആ​മ​സോ​ണ്‍ ഗ്ലോ​ബ​ൽ സെ​ല്ലിം​ഗ് പ്രോ​ഗ്രാം ല​ളി​ത​മാ​യി ഇ​ന്ത്യ​ൻ സം​രം​ഭ​ക​ർ​ക്കും ചെ​റു​കി​ട-ഇ​ട​ത്ത​രം നി​ർ​മാ​താ​ക്ക​ൾ​ക്കും വ​ലി​യ ബ്രാ​ൻ​ഡു​ക​ൾ​ക്കും അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വി​റ്റ​ഴി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണു ന​ല്കു​ന്ന​ത്. വി​ല്പ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 70 ശ​ത​മാ​നം വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ ആ​മ​സോ​ണ്‍ പ്ലാ​റ്റ്ഫോ​മി​ൽ 23,000 ഇ​ന്ത്യ​ൻ സെ​ല്ല​ർ​മാ​രു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.