പ്രത്യേക ഓഫറുകളുമായി ഖത്തർ എയർവേയ്സ്
Friday, August 11, 2017 11:43 AM IST
കൊ​ച്ചി: യൂ​റോ​പ്പ്, അ​മേ​രി​ക്ക, കാ​ന​ഡ​ എന്നിവിടങ്ങളിലേക്കു യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റു​കളുമായി ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്സ്. അടുത്ത വർഷം മാ​ര്‍​ച്ച് 31 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്കു​ള്ള ബു​ക്കിം​ഗി​നാ​ണ് പ്ര​ത്യേ​ക ഓ​ഫ​ര്‍ ബാ​ധ​ക​മാ​കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലേ​ക്ക് 23 കി​ലോ വീ​ത​മു​ള്ള മൂ​ന്ന് ബാ​ഗേ​ജു​ക​ളും യൂ​റോ​പ്പി​ലേ​ക്ക് 40 കി​ലോ​യു​ടെ ബാ​ഗേ​ജും കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കും. ഇ​തി​നു​പു​റ​മെ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്സ് ഡോ​ട്ട്കോ​മി​ല്‍ നി​ന്ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭിക്കും. ഒ​രു പ്രാ​വ​ശ്യം ടി​ക്ക​റ്റി​ന്‍റെ തീ​യ​തി മാ​റ്റു​ന്ന​ത് സൗ​ജ​ന്യ​മാ​യി​രി​ക്കുമെന്ന് ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്സ് ഇ​ന്ത്യ​ന്‍ സ​ബ് കോ​ണ്ടി​ന​ന്‍റ് സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ന​വീ​ന്‍ ചൗ​ള പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.