ദീപാവലി വിപണി: പ്രതീക്ഷയോടെ ആമസോണും ഫ്ലിപ്കാർട്ടും
ദീപാവലി വിപണി: പ്രതീക്ഷയോടെ ആമസോണും ഫ്ലിപ്കാർട്ടും
Saturday, September 9, 2017 11:15 AM IST
ബം​ഗളൂ​രു: ദീ​പാ​വ​ലി വി​പ​ണി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് ഇ-​കൊ​മേ​ഴ്സ് രം​ഗ​ത്തെ ചി​ര​വൈ​രി​ക​ളാ​യ ആ​മ​സോ​ണും ഫ്ലി​പ്കാ​ർ​ട്ടും. ത​ങ്ങ​ളു​ടെ പ്രൈം ​വ​രി​ക്കാ​രി​ലാ​ണ് ആ​മ​സോ​ണ്‍ കൂ​ടു​ത​ലാ​യി പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന​ത്. പ്രൈം ​വ​രി​ക്കാ​ർ ഇ​ത്ത​വ​ണ​ത്തെ സീ​സ​ണ്‍ വ​ൻ വി​ജ​യ​മാ​ക്കു​മെ​ന്ന് ആ​മ​സോ​ണ്‍ ഇ​ന്ത്യ ത​ല​വ​ൻ അ​മി​ക് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

ഉ​ത്സ​വ​സീ​സ​ണു​ക​ളി​ൽ കൂ​ടു​ത​ലാ​യി വാ​ങ്ങ​ൽശേ​ഷി പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ളു​ടെ പ്രൈം ​വ​രി​ക്കാ​രെ​ന്നും ഇ​വ​രെ ഉ​ദേ​ശി​ച്ച് എ​ല്ലാ മേ​ഖ​ല​യി​ൽ​നി​ന്നു​മു​ള്ള ഗു​ണ​മേ​ന്മ​യു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം വി​ല്പ​ന​യാ​ണ് ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു ഫ്ലി​പ്കാ​ർ​ട്ട് വ​ക്താ​വ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം സ്റ്റോ​ക്ക് ഇ​ക്കു​റി എ​ത്തി​ച്ചി​ട്ടു​ണ്ടെന്നും ​അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.