നി​സാ​ൻ മൈ​ക്ര ഫാ​ഷ​ൻ എ​ഡി​ഷ​ൻ അ​വ​ത​രി​പ്പി​ച്ചു
Wednesday, September 13, 2017 10:39 PM IST
കൊ​​​ച്ചി: പ്ര​​​മു​​​ഖ വാ​​​ഹ​​​നനി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ നി​​​സാ​​​ൻ ഇ​​​ന്ത്യ ഫാ​​​ഷ​​​ൻ ബ്രാ​​​ൻ​​​ഡാ​​​യ യു​​​ണൈ​​​റ്റ​​​ഡ് ക​​​ളേ​​​ഴ്സ് ഓ​​​ഫ് ബെ​​​ന​​​റ്റ​​​ണു​​​മാ​​​യി ചേ​​​ർ​​​ന്നു ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ൻ നി​​​സാ​​​ൻ മൈ​​​ക്ര ഫാ​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി. ഹ​​​രി​​​യാ​​​ന ഗു​​​രു​​​ഗ്രാ​​​മി​​​ലെ ആം​​​ബി​​​യ​​​ൻ​​​സ് മാ​​​ളി​​​ൽ ബോ​​​ളി​​​വു​​​ഡ് ന​​​ടി ദി​​​യ മി​​​ർ​​​സ​​​യാ​​​ണു പു​​​തി​​​യ മൈ​​​ക്ര വേ​​​രി​​​യ​​​ന്‍റ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

നി​​​സാ​​​ന്‍റെ നൂ​​​ത​​​ന​​​മാ​​​യ പ​​​ദ്ധ​​​തി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​കാ​​​ൻ സാ​​​ധി​​​ച്ച​​​തി​​​ൽ ഏ​​​റെ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നു ബെ​​​ന​​​റ്റ​​​ണ്‍ ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് സി​​​ഇ​​​ഒ​​​യും എം​​​ഡി​​​യു​​​മാ​​​യ സ​​​ന്ദീ​​​പ് ചു​​​ഗ് അ​​​റി​​​യി​​​ച്ചു.


ഫാ​​​ഷ​​​ൻ ബ്ലാ​​​ക്ക്, ഫാ​​​ഷ​​​ൻ ഓ​​​റ​​​ഞ്ച് എ​​​ന്നീ നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​കു​​​ന്ന നി​​​സാ​​​ൻ മൈ​​​ക്ര ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ന്‍റെ എ​​​ക്സ്ഷോ​​​റൂം വി​​​ല 6.09 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. ഡി​​​സൈ​​​ന​​​ർ ബോ​​​ഡി ഗ്രാ​​​ഫി​​​ക്സ്, എ​​​ക്സ്റ്റീ​​​രി​​​യ​​​ർ ഡോ​​​ർ മി​​​റ​​​റി​​​ൽ ഡി​​​സൈ​​​ന​​​ർ സ്ട്രൈ​​​പ്സ് എ​​​ന്നി​​​വ​​​യാ​​​ണു മൈ​​​ക്ര​​​യു​​​ടെ എ​​​ക്സ്റ്റീ​​​രി​​​യ​​​റി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ.