എയർ ഇന്ത്യയെ വിഭജിച്ചു വിൽക്കൽ: ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി കേന്ദ്രസ​ർ​ക്കാ​ർ
Thursday, September 14, 2017 11:45 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഇ​ന്ത്യ​യെ വി​ഭ​ജി​ച്ചു വി​ൽ​ക്കു​ന്ന ന​ട​പ​ടി​ക​ൾ കേ​ന്ദ്രസ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്കി. വി​ഭ​ജി​ച്ചു വി​ൽ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ ര​ണ്ടു ധ​ന​കാ​ര്യ ഉ​പ​ദേ​ഷ്ടാ​ക്ക​ളെ​യും ഒ​രു നി​യ​മോ​പ​ദേ​ശ​ക​നെ​യും നി​യ​മി​ക്കാ​നു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. എ​യ​ർ ഇ​ന്ത്യ​യെ​യും സ​ബ്സി​ഡി​യ​റി​ ക​മ്പ​നി​ക​ളെ​യും സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​ന്ന് ഉ​പ​ദേ​ശ​ക​രെ നി​യ​മി​ക്കു​ന്ന​ത്.

ല​യ​ന​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളി​ൽ മു​ൻ​പ​രി​ച​യ​മു​ള്ള, പ്ര​മു​ഖ നി​യ​മ​സ്ഥാ​പ​ന​ങ്ങ​ളി​ൽ സ​ർ​വീ​സ് പ​രി​ച​യ​മു​ള്ള വ്യ​ക്തി​ക​ൾ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. എ​യ​ർ​ ഇ​ന്ത്യ​യു​ടെ വി​ല്പ​ന പ​ദ്ധ​തി​ക​ളി​ൽ സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ക​യാ​ണ് മൂ​ന്ന് ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ​യും ദൗ​ത്യം. ഒ​ക്‌​ടോ​ബ​ർ 12 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ സാ​വ​കാ​ശ​മു​ണ്ട്.


‌അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 3,250 കോ​ടി രൂ​പ​യു​ടെ ഹ്ര​സ്വ​കാ​ല വാ​യ്പ​യെ​ടു​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ​ക്കു പ​ദ്ധ​തി​യു​ണ്ട്. ക​ട​ക്കെ​ണി​യി​ൽ മു​ങ്ങി​ക്കി​ട​ക്കു​ന്ന എ​യ​ർ ഇ​ന്ത്യ​ക്ക് വി​ല്പ​ന​യ്ക്കു മു​ന്പ് അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ ഈ ​വാ‍യ്പ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജാ​മ്യ​ത്തി​ലാ​ണ് ഒ​രു വ​ർ​ഷം കാ​ലാ​വ​ധി​ക്കു​ള്ള വാ​യ്പ​യ്ക്ക് അ​പേ​ക്ഷ ന​ല്കു​ന്ന​ത്. ഈ ​മാ​സം 19ന് ​എ​യ​ർ ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ബാ​ങ്കു​ക​ൾ പ​റ​ഞ്ഞി​ട്ടു​ണ്ട്.

എ​യ​ർ ഇ​ന്ത്യ​യെ വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് ജൂ​ണി​ലാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കി​യ​ത്. 2018 ആ​ദ്യം​ത​ന്നെ വി​ല്പ​ന ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യം.