എച്ച്ടിസിയുമായി ഗൂഗിളിന് 110 കോടി ഡോളറിന്‍റെ ഇടപാട്
Thursday, September 21, 2017 9:57 PM IST
‌സി​ലി​ക്ക​ൺ​വാ​ലി: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​ര​ാമമി​ട്ട് എ​ച്ച്ടി​സി​യു​ടെ ഒ​രു ഭാ​ഗം ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യം എ​ച്ച്ടി​സി​യും ഗൂ​ഗി​ളും സ്ഥി​രീ​ക​രി​ച്ചു. 110 കോ​ടി ഡോ​ള​റി​ന്‍റെ കാ​ഷ് ഇ​ട​പാ​ടി​ലൂ​ടെ താ​യ്‌​വാ​നീ​സ് ക​മ്പ​നി​യാ​യ എ​ച്ച്ടി​സി​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മാ​ണ് ഏ​റ്റെ​ടു​ക്കു​ക.

ഇ​ട​പാ​ടി​ലൂ​ടെ എ​ച്ച്ടി​സി​യു​ടെ 2000 എ​ൻ​ജി​നി​യ​ർ​മാ​ർ ഗൂ​ഗി​ളി​ന്‍റെ ഭാ​ഗ​മാ​കും. ഗൂ​ഗി​ളി​നു​വേ​ണ്ടി എ​ച്ച്ടി​സി നി​ർ​മി​ക്കു​ന്ന പി​ക്സ​ൽ ഫോ​ൺ വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ഈ ​എ​ൻ​ജി​നി​യ​ർ​മാ​ർ. ഇ​നി പി​ക്സ​ൽ ഫോ​ണു​ക​ൾ ഗൂ​ഗി​ൾ​ത​ന്നെ നി​ർ​മി​ക്കും.


കൂ​ടാ​തെ എ​ച്ച്ടി​സി​യു​ടെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഗൂ​ഗി​ളി​നു ല​ഭി​ക്കും. മെ​റ്റ​ൽ ബോ​ഡി ഡി​സൈ​ൻ, ബൂം​സൗ​ണ്ട്, അ​ൾ​ട്രാ പി​ക്സ​ൽ കാ​മ​റ​ക​ൾ തു​ട​ങ്ങി​യവ ഗൂ​ഗി​ളി​ന്‍റെ പി​ക്സ​ൽ ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ എ​ച്ച്ടി​സി അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്. എ​ച്ച്ടി​സി​യു​ടെ സ്വ​ന്തം ഫോ​ണു​ക​ളി​ൽ ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കും.