ആദിത്യ ബിർള ഗ്രൂപ്പ് ഓൺലൈൻ വസ്ത്രവ്യാപാരം നിർത്തുന്നു
Friday, September 22, 2017 10:01 PM IST
മും​ബൈ: രാ​ജ്യ​ത്തെ അ​തി​വേ​ഗം വ​ള​രു​ന്ന ഓ​ൺ​ലൈ​ൻ ഫാ​ഷ​ൻ റീടെ​യ്‌​ൽ മേ​ഖ​ല​യി​ൽ​നി​ന്ന് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് പി​ൻ​വാ​ങ്ങു​ന്നു. ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ വ​ൻ​തോ​തി​ൽ ഓ​ഫ​റു​ക​ൾ ന​ല്കി വി​പ​ണി​യി​ൽ കു​തി​ക്കു​ന്ന​തി​നോ​ടു മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​ൻ​വാ​ങ്ങ​ൽ.

ഫാ​ഷ​ൻ റീ​ടെ​യ്ൽ പോ​ർ​ട്ട​ലാ​യ എ​ബി​ഒ​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നം ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണ് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ബി​ഒ​എ​ഫ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തി​ൽ താ​ഴെ മാ​ത്ര​മേ ആ​യു​ള്ളൂ. നി​ക്ഷേ​പ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ഒ​രു​വി​ധ​ത്തി​ലു​മു​ള്ള വ​രു​മാ​ന​വും ക​മ്പ​നി​ക്കു തി​രി​കെ ല​ഭി​ക്കു​ന്നി​ല്ല, ഭാ​വി​യി​ലും അ​ങ്ങ​നെ​ത​ന്നെ​യാ​കും. അ​തി​നാ​ൽ ഇ​നി മു​ന്നോ​ട്ടു​പോ​കു​ന്നി​ല്ലെ​ന്ന് ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ ഗ്ലോ​ബ​ൽ എ​ച്ച്ആ​ർ മേ​ധാ​വി ശാ​ന്ത്‌​രു​പ്ത് മി​ശ്ര പ​റ​ഞ്ഞു.


ഇ​ന്ത്യ​യി​ലെ ഇ-​കൊ​മേ​ഴ്സ് മേ​ഖ​ല​യി​ൽ ഏ​റ്റ​വും വ​ലി​യ വി​ഭാ​ഗ​മാ​ണ് ഫാ​ഷ​ൻ. ഏ​റ്റ​വു​മ​ധി​കം ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന വി​ഭാ​ഗ​വും ഇ​തു​ത​ന്നെ.

ഡി​സം​ബ​റി​ൽ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തോ​ടെ 240 ജീ​വ​ന​ക്കാ​രെ എ​ബി​ഒ​എ​ഫ് പി​രി​ച്ചു​വി​ടും. നാ​ല​ര മാ​സ​ത്തെ ശ​ന്പ​ളം അ​ധി​ക​മാ​യി ന​ല്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​ഖ്യാ​പ​നം.