ജി​യോ ഫീ​ച്ച​ർ ഫോൺ വി​ത​ര​ണം ദീ​പാ​വ​ലി​യോ​ടെ പൂ​ർ​ത്തി​യാ​കും
Saturday, September 30, 2017 9:37 PM IST
‌മും​​ബൈ: ജി​​​​യോ ഫീ​​​​ച്ച​​​​ർ ഫോ​​​​ണി​​​​ന്‍റെ വി​​​​ത​​​​ര​​​​ണം ദീ​​​​പാ​​​​വ​​​​ലി​​​​യോ​​​​ടെ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​മെ​​​​ന്ന് റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ഇ​​ൻ​​ഫോ​​കോം ട്വി​​റ്റ​​റി​​ലൂ​​ടെ അ​​റി​​യി​​ച്ചു. ക​​​​ഴി​​​​ഞ്ഞ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ജി​​​​യോ ഫോ​​​​ണി​​​​ന്‍റെ വി​​​​ത​​​​ര​​​​ണം അ​​​​രം​​​​ഭി​​​​ച്ച​​​​ത്.

ബു​​​​ക്ക് ചെ​​​​യ്ത എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഫോ​​​​ണ്‍ വി​​​​ത​​​​ര​​​​ണ​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന എ​​​​സ്എം​​​​എ​​​​സ് വൈ​​​​കാ​​​​തെത​​​​ന്നെ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും ആ ​​​​മെ​​​​സേ​​​​ജി​​​​ൽ ഫോ​​​​ണ്‍ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന തി​​​​യ​​​​തി​​​​യും സെ​​​​ന്‍റ​​​​റും രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​ണ്ടാ​​​​കു​​​​മെ​​​​ന്നും ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചു. ഇ​​​​തി​​​​നു​​​​പു​​​​റ​​​​മേ ഫോ​​​​ണ്‍ ബു​​​​ക്ക് ചെ​​​​യ്ത​​വ​​​​ർ​​​​ക്ക് മൈ ​​​​ജി​​​​യോ ആ​​​​പ്പി​​​​ലൂ​​​​ടെ ഡെ​​​​ലി​​​​വ​​​​റി സ്റ്റാ​​​​റ്റ​​​​സ് അ​​​​റി​​​​യാ​​​​നും സം​​​​വി​​​​ധാ​​​​ന​​​​മൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.