നിക്ഷേപ പലിശ വീണ്ടും കുറച്ചു
നിക്ഷേപ പലിശ വീണ്ടും കുറച്ചു
Wednesday, October 4, 2017 11:22 AM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് ആ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) നി​ക്ഷേ​പ പ​ലി​ശ​നി​ര​ക്ക് വീ​ണ്ടും കു​റ​ച്ചു. റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു ത​ലേ​ന്നാ​യി​രു​ന്നു ഈ ​അ​റി​യി​പ്പ്. ഒ​ക്‌‌​ടോ​ബ​ർ ഒ​ന്നു മു​ത​ലു​ള്ള പ​ലി​ശ​നി​ര​ക്കാ​ണ് കു​റ​ച്ച​ത്. ഒ​രു​ കോ​ടി​യി​ൽ താ​ഴെ​യു​ള്ള​തും ഒ​രു​വ​ർ​ഷം​വ​രെ കാ​ലാ​വ​ധി​യു​ള്ള​തു​മാ​യ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്കു പ​ലി​ശ കാ​ൽ​ ശ​ത​മാ​നം കു​റ​ച്ച് 6.5 ശ​ത​മാ​ന​മാ​ക്കി.

ഇ​തോ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​യി​ൽ വ​ന്ന കു​റ​വ് 0.50 ശ​ത​മാ​ന​മാ​യി. ഏ​പ്രി​ൽ 29നു ​പ​ലി​ശ​നി​ര​ക്ക് ഏ​ഴി​ൽ​നി​ന്ന് 6.9 ശ​ത​മാ​ന​മാ​യും ജൂ​ലൈ ഒ​ന്നി​ന് 6.75 ശ​ത​മാ​ന​മാ​യും കു​റ​ച്ചി​രു​ന്നു.

ഒ​രു​വ​ർ​ഷ​ത്തി​നു മു​ക​ളി​ൽ 455 ദി​വ​സം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഏ​പ്രി​ൽ 29ന് 6.9 ​ശ​ത​മാ​ന​മാ​യും ജൂ​ലൈ ഒ​ന്നി​ന് 6.5 ശ​ത​മാ​ന​മാ​യും പ​ലി​ശ കു​റ​ച്ചി​രു​ന്നു. 455 ദി​വ​സ​ത്തി​നു മു​ക​ളി​ൽ ര​ണ്ടു​വ​ർ​ഷം​വ​രെ​യു​ള്ള​തി​നു ജൂ​ലൈ ഒ​ന്നി​നു പ​ലി​ശ 6.5 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു.


എ​സ്ബി​ഐ​യു​ടെ മാ​തൃ​ക​യി​ൽ മറ്റു ചി​ല പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളും സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ൾ​ക്കു പ​ലി​ശ കു​റ​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് വി​ല​ക്ക​യ​റ്റ​ത്തോ​ത് കു​റ​ഞ്ഞ​താ​ണ് നി​ക്ഷേ​പ പ​ലി​ശ കു​റ​യ്ക്കാ​ൻ ബാ​ങ്കു​ക​ൾ പ​റ​യു​ന്ന ന്യാ​യം. എ​ന്നാ​ൽ വാ​യ്പാ പ​ലി​ശ​യി​ൽ ഇ​തേ അ​നു​പാ​ത​ത്തി​ൽ കു​റ​വു​വ​രു​ന്നി​ല്ല.

പ​ലി​ശ​വ​രു​മാ​ന​ത്തെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന വൃ​ദ്ധ​ർ​ക്കും മ​റ്റും വ​ലി​യ വ​രു​മാ​ന ന​ഷ്‌‌​ട​മാ​ണ് ഇ​തു​വ​ഴി​യു​ണ്ടാ​കു​ന്ന​ത്. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് അ​ര​ശ​ത​മാ​നം അ​ധി​ക​പ​ലി​ശ​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.