ഐഫോൺ 8 വാങ്ങാൻ ആളില്ല
ഐഫോൺ 8 വാങ്ങാൻ ആളില്ല
Thursday, October 19, 2017 1:06 PM IST
സാൻ ഫ്രാൻസിസ്കോ: കൊ​ട്ടി​ഘോ​ഷി​ച്ച് നി​ര​വ​ധി ഫീ​ച്ച​റു​ക​ളു​മാ​യി ആ​പ്പി​ൾ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച ഐ​ഫോ​ൺ എ​ട്ട് വാ​ങ്ങാ​ൻ ആ​ളി​ല്ല. പ്ര​തീ​ക്ഷി​ച്ച​പോ​ലെ വി​പ​ണി​യി​ൽ ശോ​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഐ​ഫോ​ൺ എ​ട്ടി​ന്‍റെ ഉ​ത്പാ​ദ​നം ക​മ്പ​നി കു​റ​ച്ചു. ഇ​ക്കാ​ര്യം പു​റ​ത്തു​വ​ന്ന​തോ​ടെ ആ​പ്പി​ളി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് ഇ​ന്ന​ലെ ഒ​ന്ന​ര ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി. ക​മ്പ​നി​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ഫോ​ൺ എ​ക്സ് അ​ടു​ത്ത മാ​സം പു​റ​ത്തി​റ​ക്കാ​നി​രി​ക്കെ​യാ​ണ് ആ​പ്പി​ളി​നെ ഞെ​ട്ടി​ച്ച് ഓ​ഹ​രി​ക​ൾ താ​ഴ്ന്ന​ത്.

ആ​പ്പി​ൾ ഇ​തു​വ​രെ ത​ങ്ങ​ളു​ടെ വി​ല്പ​ന പു​റ​ത്തു​വി​ട്ടി​ല്ല. എ​ന്നാ​ൽ, വി​ത​ര​ണശൃ​ഖ​ല​ക​ൾ വ​ഴി​യു​ള്ള ക​ണ​ക്കു​ക​ൾ ​പ്ര​കാ​ര​മാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ന​വം​ബ​ർ മൂ​ന്നി​ന് വി​പ​ണി​യി​ലെ​ത്തു​ന്ന ഐ​ഫോ​ൺ എ​ക്സി​ന് ആ​രാ​ധ​ക​ർ ഏ​റെ​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.


ഐ​ഫോ​ൺ എ​ട്ടി​ന്‍റെ ഓ​ർ​ഡ​റു​ക​ളി​ൽ പ​കു​തി​യോ​ളം വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് ഒ​രു താ​യ്‌​വാ​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, ഐ​ഫോ​ൺ എ​ട്ടി​നെ മ​റ​ന്ന് ആ​പ്പി​ൾ ഐ​ഫോ​ൺ എ​ക്സി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ല്കു​ന്നു​വെ​ന്നാ​ന് നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. എ​ഡ്ജ് ടു ​എ​ഡ്ജ് ഡി​സ്പ്ലേ​യു​ള്ള ഫോ​ൺ എ​ക്സ് 999 ഡോ​ള​റി​ൽ വി​പ​ണി​യി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.