ധനശാസ്ത്രം പഠിക്കാത്ത പവൽ ഫെഡ് മേധാവി
ധനശാസ്ത്രം പഠിക്കാത്ത പവൽ ഫെഡ് മേധാവി
Friday, November 3, 2017 1:09 PM IST
ഏ​റ്റ​വും ക​രു​ത്തേ​റി​യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ത​ല​വ​നാ​യി വ​രു​ന്ന​ത് ധ​ന​ശാ​സ്ത്രം പ​ഠി​ക്കാ​ത്ത ആ​ൾ. അ​മേ​രി​ക്ക​ൻ കേ​ന്ദ്ര ബാ​ങ്ക് ആ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡി(​ഫെ​ഡ്)​ന്‍റെ ചെ​യ​ർ​മാ​നാ​യി നി​യു​ക്ത​നാ​യ ജെ​റോം പ​വ​ൽ ധ​ന​ശാ​സ്ത്ര പ്ര​ബ​ന്ധ​ങ്ങ​ളും ര​ചി​ച്ചി​ട്ടി​ല്ല.

പ്രി​ൻ​സ്ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു പ​വ​ൽ ബി​രു​ദ​മെ​ടു​ത്ത​ത് രാ​ഷ്‌​ട്ര​ത​ന്ത്ര​ത്തി​ലാ​ണ്. വാ​ഷിം​ഗ്ട​ണി​ലെ ജോ​ർ​ജ് ടൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു നി​യ​മ​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി. ജോ​ർ​ജ് ടൗ​ൺ ലോ ​ജേ​ർ​ണ​ലി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് ആ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ദ്ദേ​ഹ​ത്തെ ഫെ​ഡ് പ്ര​സി​ഡ​ന്‍റ് ആ​ക്കു​ന്പോ​ൾ ഫെ​ഡി​ലെ ഗവർണർ പദവിയിൽ അ​ഞ്ചു വ​ർ​ഷ​ത്തെ പ​രി​ച​യസ​ന്പ​ത്തു​ണ്ട് പ​വ​ലി​ന്. ജോ​ർ​ജ് ബു​ഷ് പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​പ്പോ​ൾ ട്ര​ഷ​റി വ​കു​പ്പി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മു​പ്പ​തു​ വ​ർ​ഷ​ത്തെ ബി​സി​ന​സ് പ​രി​ച​യസ​ന്പ​ത്താ​ണ് 64 വ​യ​സു​ള്ള പ​വ​ലി​ന്‍റെ വ​ലി​യ കൈ​മു​ത​ൽ. വാ​ൾ സ്ട്രീ​റ്റി​ലെ നി​ക്ഷേ​പസ്ഥാ​പ​ന​ങ്ങ​ളാ​യ ഡി​ല്ല​ൻ റീ​ഡി​ലും കാ​ർ​ലൈ​ൽ ഗ്രൂ​പ്പി​ലും നി​ക്ഷേ​പ മാ​നേ​ജ​രാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​ത്തു വ​ലി​യ സ​ന്പാ​ദ്യമു​ണ്ടാ​ക്കി. ഇ​പ്പോ​ൾ പ​ത്തു കോ​ടി ഡോ​ള​ർ (650 കോടി രൂപ) സ്വ​ത്തി​നു​ട​മ​യാ​ണു പ​വ​ൽ എ​ന്നു ക​രു​ത​പ്പെ​ടു​ന്നു.


ഫെ​ബ്രു​വ​രി​യി​ൽ വി​ര​മി​ക്കു​ന്ന ഫെ​ഡ് അ​ധ്യ​ക്ഷ ജാ​ന​റ്റ് എ​ല​ൻ സ്വ​ന്തം കാ​ഴ്ച​പ്പാ​ടു​ള്ള ധ​ന​ശാ​സ്ത്ര​ജ്ഞ​യാ​ണ്. മ​റി​ച്ച് പ​വ​ൽ നി​ക്ഷേ​പ​ലാ​ഭം മു​ന്നി​ൽ കാ​ണു​ന്ന പ്രാ​യോ​ഗി​ക​വാ​ദി​യാ​ണ്. ചെ​റി​യ ഗ്രൂ​പ്പു​ക​ളി​ൽ സ​മ​വാ​യം ഉ​ണ്ടാ​ക്കു​ന്ന​തി​ലെ മി​ക​വാ​ണു ജേ ​എ​ന്നു വി​ളി​പ്പേ​രു​ള്ള പ​വ​ലി​നെ ശ്ര​ദ്ധേ​യ​നാ​ക്കു​ന്ന​ത്.

ഈ ​സ​മ​വാ​യ സ​മീ​പ​നം ഓ​ഹ​രി വി​പ​ണി​ക്ക് ഇ​ഷ്‌​ട​മാ​യി. അ​മേ​രി​ക്ക​ൻ ഓ​ഹ​രി സൂ​ചി​ക ഡൗ ​ജോ​ൺ​സ് നി​യ​മ​ന വി​വ​രം അ​റി​ഞ്ഞ​ശേ​ഷം 75 പോ​യി​ന്‍റ് ക​യ​റി 23,514.81 എ​ന്ന റി​ക്കാ​ർ​ഡ് നി​ല​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. തീ​ർ​ച്ച​യാ​യും ന​ല്ലൊ​രു സ്വാ​ഗ​ത​സ​ന്ദേ​ശം.

റ്റി.​സി. മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.