ബിറ്റ്കോയിൻ നിക്ഷേപത്തിനെതിരേ റിസർവ് ബാങ്ക്
Wednesday, December 6, 2017 12:41 AM IST
മും​ബൈ: ബി​റ്റ്കോ​യിൻ അ​ട​ക്ക​മു​ള്ള ഓ​ൺ​ലൈ​ൻ ഗൂ​ഢ​ക​റ​ൻ​സി​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മു​ന്ന​റി​പ്പ്. അ​ത്ത​രം ഒ​രു ക​റ​ൻ​സി​യു​ടെ ഇ​ട​പാ​ടി​നും റി​സ​ർ​വ് ബാ​ങ്ക് അ​നു​മ​തി​യോ അം​ഗീ​കാ​ര​മോ ന​ല്കി​യി​ട്ടി​ല്ല.

എ​ല്ലാ​വി​ധ​ത്തി​ലും അ​പ​ക​ട​ക​ര​മാ​ണ് അ​വ​യി​ലെ നി​ക്ഷേ​പ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ റി​സ​ർ​വ്ബാ​ങ്ക് നി​ക്ഷേ​പം ന​ട​ത്തു​ന്ന​വ​ർ​ക്കു വ​രു​ന്ന ന​ഷ്‌​ട​ത്തി​ന് അ​വ​ര​വ​ർ​തന്നെ​യാ​കും ഉ​ത്ത​ര​വാ​ദി​യെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കി.ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ബി​റ്റ്കോ​യി​നി​ന്‍റെ വി​ല 11,725 ഡോ​ള​റി​ലേ​ക്ക് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.