ജി​യോ​യെ ഞെട്ടിച്ച് എ​യ​ർ​ടെ​ൽ സർപ്രൈസ് ഒാഫർ
Friday, December 8, 2017 12:33 AM IST
മും​​​​ബൈ: ജി​​​​യോ​​​​യെ വെ​​​​ല്ലാ​​​​ൻ സ​​​​ർ​​​​പ്രൈ​​​​സ് ഓ​​​​ഫ​​​​റു​​​​മാ​​​​യി എ​​​​യ​​​​ൽ​​​​ടെ​​​​ൽ രം​​​​ഗ​​​​ത്ത്. റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യ്ക്കു ക​​​​ന​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി ഉ​​​​യ​​​​ർ​​​​ത്തി 349 രൂ​​​​പ​​​​യു​​​​ടെ​​​​യും 549 രൂ​​​​പ​​​​യു​​​​ടെ​​​​യും പ്ലാ​​​​നാ​​​​ണ് എ​​​​യ​​​​ർ​​​​ടെ​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 349 രൂ​​​​പ​​​​യു​​​​ടെ പ്ലാ​​​​നി​​​​ൽ നി​​​​ല​​​​വി​​​​ലെ 1.5 ജി​​​​ബി ഡേ​​​​റ്റ​​​​യ്ക്കു പു​​​​റ​​​​മേ 500 എം​​​​ബി അ​​​​ധി​​​​ക ഡേ​​​​റ്റ​​ കൂ​​​​ടി ന​​​​ൽ​​​​കും. ആ​​ദ്യം എ​​​​യ​​​​ർ​​​​ടെ​​​​ൽ ദി​​​​നം​​​​പ്ര​​​​തി ഒ​​​​രു ജി​​​​ബി ഡേ​​​​റ്റ​​​​യാ​​​​ണു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.

ന​​​​വം​​​​ബ​​​​റി​​​​ൽ അ​​തു ദി​​​​വ​​​​സം 1.5 ജി​​​​ബി ഡേ​​​​റ്റ ആ​​​​യി ഉ​​​​യ​​​​ർ​​​​ത്തി. അ​​താ​​ണ് ഇ​​പ്പോ​​ൾ ര​​ണ്ടു ജി​​ബി ആ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 549 രൂ​​​​പ​​​​യു​​​​ടെ പ്ലാ​​​​നി​​​​ൽ ദി​​​​വ​​​​സേ​​​​ന മൂ​​ന്നു ജി​​​​ബി ഡാ​​​​റ്റ വീ​​​​തം 28 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് 84 ജി​​​​ബി ഡാ​​​​റ്റ​​​​യാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​ത്. 549 രൂ​​​​പ​​​​യു​​​​ടെ ഓ​​​​ഫ​​​​റി​​​​ൽ നേ​​​​ര​​​​ത്തെ പ്ര​​​​തി​​​​ദി​​​​നം 2.5 ഡാ​​​​റ്റ​​​​യാ​​ണു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.


ര​​​​ണ്ട് ഓ​​​​ഫ​​​​റു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​വും പ​​​​രി​​​​ധി​​​​യി​​​​ല്ലാ​​​​ത്ത സൗ​​​​ജ​​​​ന്യ കോ​​​​ളു​​​​ക​​​​ളും ല​​​​ഭി​​​​ക്കും. റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ​​​​യു​​​​ടെ 309 രൂ​​​​പ​​​​യു​​​​ടെ പ്ലാ​​​​നി​​​​ൽ 49 ദി​​​​വ​​​​സ​​​​ത്തേ​​​​ക്കു പ്ര​​​​തി​​​​ദി​​​​നം ഒ​​​​രു ജി​​​​ബി ഡാ​​​​റ്റ വീ​​​​തം ആ​​​​കെ 49 ജി​​​​ബി​​​​യാ​​​​ണ് ന​​​​ൽ​​​​കു​​​​ന്ന​​​​ത്.