മാരുതിയുടെ ഓഹരികൾ കുതിക്കുന്നു
Monday, December 11, 2017 1:10 PM IST
മും​​ബൈ: മാ​​രു​​തി​ സു​സു​കി​യു​ടെ ഓ​​ഹ​​രി​​ക​​ൾ കു​തി​പ്പു തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച 2.7 ശ​ത​മാ​നം ഉ​യ​ർ​ന്ന ഓ​ഹ​രി​ക​ൾ ഇ​ന്നലെ 1.4 ശ​ത​മാ​നം ഉ​യ​ർ​ന്ന് 9,167.70 രൂ​പ​യി​ലെ​ത്തി. ആ​ഗോ​ള ബ്രോ​ക്ക​റേ​ജ് സ്ഥാ​പ​ന​മാ​യ മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി ടാ​ർ​ഗ​റ്റ് പ്രൈ​സ് ഉ​യ​ർ​ത്തി​യ​താ​ണ് മാ​രു​തി​യു​ടെ ഓ​ഹ​രി​ക​ൾ​ക്ക് കു​തി​പ്പേ​കി​യ​ത്. ഓ​ഹ​രി​യൊ​ന്നി​ന് 9,102 രൂ​പ​യാ​യി​രു​ന്ന ടാ​ർ​ഗ​റ്റ് പ്രൈ​സ് 10,563 രൂ​പ​യാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.


ആ​ഗോ​ളത​ല​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ലാ​ഭ​മു​ള്ള വാ​ഹന​നി​ർ​മാ​താ​ക്ക​ളി​ലൊ​ന്നാ​ണ് മാ​രു​തി​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇ​ല​ക്‌​ട്രി​ക് വാ​ഹ​നനി​ർ​മാ​ണ​ത്തി​നാ​യി ടൊ​യോ​ട്ട മോ​ട്ടോ​റും മാ​രു​തി സു​സു​കി‍യും കൈ​കോ​ർ​ക്കു​ന്ന​തും ഓ​ഹ​രി​യു​ടെ മൂ​ല്യ​മു‍യ​രാ​നി​ട​യാ​ക്കി. ഇ​രുക​മ്പ​നി​ക​ളും സം​യു​ക്ത​മാ​യി 2020 മു​ത​ൽ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ല​ക്‌​ട്രി​ക് കാ​റു​ക​ളു​ടെ വി​ല്പ​ന തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.