ചിറകുകുടഞ്ഞ് എയർ ഡെക്കാൻ വീണ്ടും ഉ‍യരും
ചിറകുകുടഞ്ഞ് എയർ ഡെക്കാൻ വീണ്ടും ഉ‍യരും
Wednesday, December 13, 2017 1:04 PM IST
മും​ബൈ: ബ​ജ​റ്റ് വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ർ ഡെ​ക്കാ​ൻ വീ​ണ്ടും സ​ർ​വീ​സ് തു​ട​ങ്ങു​ന്നു. വ്യോ​മ​യാ​ന​മേ​ഖ​ല​യി​ൽ ക​മ്പ​നി​യു​ടെ ര​ണ്ടാം ജ​ന്മം ഈ ​മാ​സം 22 മു​ത​ൽ ആ​രം​ഭി​ക്കും. എ​യ​ർ ഡെ​ക്കാ​ന്‍റെ ട്രേ​ഡ്മാ​ർ​ക്ക് ചാ​ർ​ജ് ആ​യ ഒ​രു രൂ​പ​യു​ടെ ടി​ക്ക​റ്റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

2003ൽ ​ജി.​ആ​ർ. ഗോ​പി​നാ​ഥ് സ്ഥാ​പി​ച്ച ‍എ​യ​ർ ​ഡെ​ക്കാ​ൻ 2008ൽ ​കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സു​മാ​യി ല​യി​ച്ച​തോ​ടെ​യാ​ണ് എ‍യ​ർ ഡെ​ക്കാ​ൻ ക​ള​മൊ​ഴി​ഞ്ഞ​ത്. സാ​ന്പ​ത്തി​ക​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കിം​ഗ്ഫി​ഷ​ർ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ചു.

ഡ​ൽ​ഹി, മും​ബൈ, കോ​ൽ​ക്ക​ത്ത, ഷി​ല്ലോം​ഗ് എ​ന്നീ നാ​ലു ബേ​സു​ക​ളി​ൽ​നി​ന്നാ​ണ് എ​യ​ർ ഡെ​ക്കാ​ന്‍റെ ര​ണ്ടാം ജ​ന്മം പു​ന​രാ​രം​ഭി​ക്കു​ക. ഈ ​ബേ​സു​ക​ളി​ൽ​നി​ന്ന് മ​റ്റു ചെ​റു സി​റ്റി​ക​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും.


മും​ബൈ​യി​ലെ നാ​സി​കി​ൽ​നി​ന്നാ​ണ് ആ​ദ്യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക. ഉ​ദാ​ൻ പ​ദ്ധ​തി​യു​ടെ കീ​ഴി​ലാ​ണ് ക​മ്പ​നി​ക​ളു​ടെ വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ക.

സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചു​രു​ക്കം ചി​ല​ർ​ക്കാ​ണ് ഒ​രു രൂ​പ​യു​ടെ ടി​ക്ക​റ്റ് ല​ഭി​ക്കു​ക. വൈ​കാ​തെ സാ​ധാ​ര​ണ ടി​ക്ക​റ്റ് നി​ര​ക്കി​ലേ​ക്ക് മാ​റും. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഗോ​പി​നാ​ഥ്. ഒ​ടു​വി​ൽ ഉ​ദാ​ൻ പ​ദ്ധ​തി പ്ര​കാ​രം സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള അ​നു​മ​തി നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.