ഭീകരർ ബിറ്റ്കോയിൻ ദുരുപയോഗം ചെയ്യുന്നതു തടയാൻ കഴിയില്ല: അരുൺ ജയ്റ്റ്‌ലി
ഭീകരർ ബിറ്റ്കോയിൻ ദുരുപയോഗം ചെയ്യുന്നതു തടയാൻ കഴിയില്ല: അരുൺ ജയ്റ്റ്‌ലി
Wednesday, January 3, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ബി​റ്റ് കോ​യി​ൻ പോ​ലു​ള്ള ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​നു​ള്ള സം​വി​ധാ​നം കേ​ന്ദ്ര​സ​ർ​ക്കാ​രി​നി​ല്ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌‌‌​ലി. ആ​ർ​ക്കും വ്യ​ക്ത​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ഒ​രു സാ​ങ്ക​ല്പി​ക ലോ​ക​മാ​ണ് ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ളു​ടെ മേ​ഖ​ല​യി​ലു​ള്ള​ത്. ഇ​തി​ൽ രൂ​പീ​കൃ​ത​മാ​കു​ന്ന സാ​ങ്ക​ല്പി​ക സ​മൂ​ഹ​ത്തി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ പു​റ​ത്ത് മാ​ത്ര​മാ​ണ് നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ൾ​ക്ക് ഏ​റി​വ​രു​ന്ന പ്ര​ചാ​രം സ​ർ​ക്കാ​ർ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ ഈ ​മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ​മി​തി​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​മ്മി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചു മാ​ത്ര​മേ ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യൂ.


ലോ​ക​ത്താ​കെ 785 ത​ര​ത്തി​ലു​ള്ള ക്രി​പ്റ്റോ​ക​റ​ൻ​സി​ക​ൾ ഇ​പ്പോ​ൾ പ്ര​ചാ​ര​ത്തി​ലു​ണ്ട്. എ​ന്നാ​ൽ, ക്രി​പ്റ്റോ​ക​റ​ൻ​സി ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ​യി​ല്ല. നി​യ​മ​ സാ​ധു​ത​യി​ല്ലാ​ത്ത​തി​നാ​ൽ ത​ട്ടി​പ്പു ന​ട​ന്നാ​ലും പ​രാ​തി ന​ല്കാ​നും ക​ഴി​യി​ല്ല. 2013 ഡി​സം​ബ​റി​ൽ ഇ​ന്ത്യ​യി​ൽ ബി​റ്റ്കോ​യി​ൻ ഇ​ട​പാ​ട് റി​സ​ർ​വ് ബാ​ങ്ക് നി​രോ​ധി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.