ഇന്ത്യാ പോസ്റ്റ് പേമെന്‍റ് ബാങ്കുകൾ ഏപ്രിൽ മുതൽ
Thursday, January 4, 2018 12:53 AM IST
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്ത് ഇ​ന്ത്യാ പോ​സ്റ്റ് പേ​മെ​ന്‍റ് ബാ​ങ്കി​ന്‍റെ (ഐ​പി​പി​ബി) 650 ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.

206-17 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ജ​നു​വ​രി 30ന് ഛ​ത്തീ​സ്ഗ​ഡി​ലെ റാ​യ്പു​രി​ലും ജാ​ർ​ഗ​ണ്ഡി​ലെ റാ​ഞ്ചി​യി​ലും ര​ണ്ട് ബ്രാ​ഞ്ചു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തു​റ​ന്നി​രു​ന്നു.

എ​ന്നാ​ൽ, ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷം പു​തിയ ബ്രാഞ്ചു​ക​ളൊ​ന്നും ഐ​പി​പി​ബി തു​റ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജ​നു​വ​രി 20നാ​ണ് ഇ​ന്ത്യ പോ​സ്റ്റി​ന് പേ​മെ​ന്‍റ് ബാ​ങ്ക് തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി റി​സ​ർ​വ് ബാ​ങ്ക് ന​ല്കി​യ​ത്.