ആകാശയാത്രയ്ക്ക് മൊബൈലും കൂടെ കൂട്ടാം
Saturday, January 20, 2018 12:43 AM IST
ന്യൂ​ഡ​ൽ​ഹി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ മൊ​ബൈ​ലും ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്). ഇ​ന്ത്യ​ൻ വ്യോ​മ​പ​രി​ധി​യി​ലൂ​ടെ വി​മാ​ന​യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഉ​പ​ഗ്ര​ഹ-​ഭൂ​ത​ല നെ​റ്റ്‌​വ​ർ​ക്കു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ​ഫോ​ണും ഇ​ന്‍റ​ർ​നെ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി ന​ല്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ട്രാ​യ് പു​റ​ത്തി​റ​ക്കി.

കു​റ​ഞ്ഞ​ത് മൂ​വാ​യി​രം മീ​റ്റ​റെ​ങ്കി​ലും ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന വി​മാ​ന​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്കാ​നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ, മൊ​ബൈ​ലു​ക​ൾ ഫ്ലൈ​റ്റ് മോ​ഡി​ലാ​യി​രി​ക്കണം. വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ല്കു​ന്ന ഓ​ൺ​ബോ​ർ​ഡ് വൈ-​ഫൈ സേ​വ​ന​ങ്ങ​ളും യാ​ത്ര​ക്കാ​ർ​ക്ക് ഇ​തോ​ടെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. നേ​ര​ത്തെ വി​ദേ​ശ വി​മാ​ന​ക്ക​ന്പ​നി​ക​ൾ വൈ​ഫൈ സേ​വ​ന​ങ്ങ​ൾ ന​ല്കി​ത്തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ത്യ​ൻ വ്യോ​മ​പ​രി​ധി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു പ​തി​വ്.


ഇ​​​ന്ത്യ​​​ൻ വ്യോ​​​മാ​​​ർ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ വോ​​​യ്സ്, ഡാ​​​റ്റാ, വീ​​​ഡി​​​യോ സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കു​​​റി​​​ച്ച് ടെ​​​ലി​​​കോം വ​​​കു​​​പ്പ് 2017 ഒ​​​ക്‌​​​ടോ​​​ബ​​​ർ 10നാ​ണ് ​​ട്രാ​​​യി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം ആ​​​രാ​​​ഞ്ഞ​ത്.