ഇ​പി​എ​ഫ്ഒ 25 ശ​ത​മാ​നം തു​ക ഓ​ഹ​രി​യി​ൽ നി​ക്ഷേ​പി​ക്കും
ഇ​പി​എ​ഫ്ഒ 25 ശ​ത​മാ​നം തു​ക ഓ​ഹ​രി​യി​ൽ നി​ക്ഷേ​പി​ക്കും
Monday, January 22, 2018 11:52 PM IST
ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് (ഇ​പി​എ​ഫ്ഒ) ഓ​ഹ​രി​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​വു​ന്ന തു​ക​യു​ടെ പ​രി​ധി 25 ശ​ത​മാ​ന​മാ​യി കൂ​ട്ടും. ഇ​പ്പോ​ൾ ഓ​രോ​ വ​ർ​ഷ​വും പു​തു​താ​യി ഫ​ണ്ടി​ൽ എ​ത്തു​ന്ന തു​ക​യു​ടെ 15 ശ​ത​മാ​നം ഓ​ഹ​രി​യി​ൽ നി​ക്ഷേ​പി​ക്കാ​വൂ.

പി​എ​ഫ് വ​രി​ക്കാ​രു​ടെ വ​രു​മാ​നം കൂ​ട്ട​ലാ​ണു ല​ക്ഷ്യ​മെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണു ഗ​വ​ൺ​മെ​ന്‍റ് ന​ല്കു​ന്ന​ത്. ക​ട​പ്പ​ത്ര​ങ്ങ​ളി​ൽ മാ​ത്രം നി​ക്ഷേ​പി​ച്ചാ​ൽ വ​രി​ക്കാ​ർ​ക്കു നി​ല​വി​ലെ തോ​തി​ൽ പ​ലി​ശ ന​ല്കാ​നാ​വി​ല്ലെ​ന്നും ഗ​വ​ൺ​മെ​ന്‍റ് പ​റ​യു​ന്നു. 8.65 ശ​ത​മാ​ന​മാ​ണ് ഇ​പ്പോ​ൾ പ​ലി​ശ.


ക​ട​പ്പ​ത്ര​ങ്ങ​ളി​ലെ നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് 8.5 ശ​ത​മാ​നം ആ​ണു ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച ആ​ദാ​യം. ഓ​ഹ​രി​ക​ളി​ൽ​നി​ന്നു 13.5 ശ​ത​മാ​നം ല​ഭി​ച്ചു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഓ​ഹ​രി​ക​ളി​ൽ കൂ​ടു​ത​ൽ തു​ക നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന ആ​ലോ​ച​ന.

പ​ലി​ശനി​ര​ക്ക് താ​ഴ്ന്നു നി​ൽ​ക്കു​ന്ന കാ​ല​മാ​ണി​ത്. ഓ​ഹ​രി​ക​ളാ​ക​ട്ടെ ബു​ൾ ത​രം​ഗ​ത്തി​ലും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഹ​രി​യി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തു വി​വേ​ക​മ​ല്ലെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.