‘എയർസെൽ’പാപ്പർ
Tuesday, February 20, 2018 1:00 AM IST
മും​ബൈ: എ​യ​ർ​സെ​ൽ ഇ​ന്ത്യ എ​ന്ന മൊ​ബൈ​ൽ ക​ന്പ​നി പാ​പ്പ​രാ​കു​ന്നു. ക​ട​ബാ​ധ്യ​ത വീ​ട്ടാ​ൻ വ​ഴി​യി​ല്ലാ​താ​യ ക​ന്പ​നി​യു​ടെ ഡ​റ​ക്‌​ട​ർ ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു​വ​രി​ക​യാ​ണ്. എ​യ​ൽ​സെ​ൽ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​തോ​ടെ റി​ല​യ​ൻ​സ് ജി​യോ, എ​യ​ർ​ടെ​ൽ, ഐ​ഡി​യ, വോ​ഡ​ഫോ​ൺ എ​ന്നി​വ മാ​ത്ര​മാ​കും സ്വ​കാ​ര്യ മൊ​ബൈ​ൽ ക​ന്പ​നി​ക​ൾ. 2003-ലെ ​ഉ​ദാ​ര​ന​യ​വും 2008 ലെ 2 ​ജി ലേ​ല​വും വ​ഴി രം​ഗ​ത്തു​വ​ന്ന മ​റ്റു ക​ന്പ​നി​ക​ളെ​ല്ലാം ഇ​ല്ലാ​താ​യി.

മ​ലേ​ഷ്യ​യി​ലെ നി​ക്ഷേ​പ​ക​ൻ ആ​ന​ന്ദ​കൃ​ഷ്ണ​ന്‍റെ മാ​ക്സി​സു​മാ​യി സ​ഹ​ക​രി​ച്ചു തു​ട​ങ്ങി​യ എ​യ​ൽ​സെ​ലി​ന് 15,500 കോ​ടി​യു​ടെ ക​ട​മു​ണ്ട്. ഇ​നി പ​ണ​മി​റ​ക്കാ​ൻ ത​യാ​റി​ല്ലെ​ന്ന് ആ​ന​ന്ദ​കൃ​ഷ്ണ​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ക​ന്പ​നി ക​ട​ക്കാ​രി​ൽ​നി​ന്നു ര​ക്ഷ​നേ​ടി പാ​പ്പ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. 5000ലേ​റെ ജീ​വ​ന​ക്കാ​രു​ണ്ട്.


സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ൺ​സോ​ർ​ഷ്യ​മാ​ണ് എ​യ​ർ​സെ​ല്ലി​നു വാ​യ്പ ന​ൽ​കി​യ​ത്. ബാ​ങ്കു​ക​ൾ​ക്കു പു​റ​മേ ട​വ​ർ ക​ന്പ​നി​ക​ൾ​ക്കും ടെ​ലി​കോം ഉ​പ​ക​ര​ണ ക​ന്പ​നി​ക​ൾ​ക്കും വ​ലി​യ തു​ക ന​ല്കാ​നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.