വനിതാ സംരംഭകർക്കായി പ്രത്യേക സംഘടന
Thursday, February 22, 2018 1:21 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​യി​​​ൽ വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രു​​​ടെ എ​​​ണ്ണം ഏ​​​റി​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി നീ​​​തി ആ​​​യോ​​​ഗ്. വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​രു​​​ടെ സം​​​രം​​​ഭ​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളെ ഒ​​​രു കേ​​​ന്ദ്രീ​​​കൃ​​​ത പ്ലാ​​​റ്റ്ഫോ​​​മി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണ് സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ നീ​​​തി ആ​​​യോ​​​ഗ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് നീ​​​തി ആ​​​യോ​​​ഗ് അം​​​ഗം അ​​​ന്ന റോ​​​യ് വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ പ​​​റ​​​ഞ്ഞു.

ര​​​ണ്ടു ഡ​​​സ​​​നി​​​ലേ​​​റെ വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ ഇ​​​പ്പോ​​​ൾ ബി​​​സി​​​ന​​​സ് യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണ്. ന​​​വം​​​ബ​​​റി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ ന​​​ട​​​ന്ന ലോ​​​ക സം​​​രം​​​ഭ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഫ​​​ല​​​മാ​​​യാ​​​ണ് ഈ ​​​യാ​​​ത്ര.


വാ​​​ഷിം​​​ഗ്ട​​​ണി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ന്‍റെ പ്ര​​​ത്യേ​​​ക സെ​​​മി​​​നാ​​​റി​​​നു ശേ​​​ഷം വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ ബോ​​​സ്റ്റ​​​ൺ, പി​​​റ്റ്സ്ബ​​​ർ​​​ഗ്, സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​സ്കോ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

നീ​​​തി ആ​​​യോ​​​ഗി​​​ന്‍റെ വ​​നി​​താ സം​​രം​​ഭ​​ക​​ത്വ-​​നൂ​​ത​​നാ​​ശ​​യ സെ​​​ൽ എ​​​ന്ന് വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ​​​ക്കു​​​ള്ള സെ​​​ൽ അ​​​റി​​​യ​​​പ്പെ​​​ടും. നീ​​​തി ആ​​​യോ​​​ഗ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് അ​​​ന്ന റോ​​​യ് ആ​​​യി​​​രി​​​ക്കും സെ​​​ല്ലി​​​ന്‍റെ മേ​​​ധാ​​​വി. മു​​​ദ്ര മൈ​​​ക്രോ ലോ​​​ൺ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം 10,000 കോ​​​ടി രൂ​​​പ​​​യു​​​ടെ ഫ​​​ണ്ട് വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​യി ന​​​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.