ഭാവിയുടെ വാഗ്ദാനം: സ്വ​​​യം​​​ നി​​​യ​​​ന്ത്രി​​​ത സൂ​​​പ്പ​​​ർ ​​​മാ​​​ർ​​​ക്ക​​​റ്റ്
ഭാവിയുടെ വാഗ്ദാനം:  സ്വ​​​യം​​​ നി​​​യ​​​ന്ത്രി​​​ത  സൂ​​​പ്പ​​​ർ ​​​മാ​​​ർ​​​ക്ക​​​റ്റ്
Saturday, March 24, 2018 1:12 AM IST
കൊ​​​ച്ചി: ക​​​റ​​​ൻ​​​സി ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്ലാ​​​തെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ സ്വ​​​യം​​​നി​​​യ​​​ന്ത്രി​​​ത സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു ശ്ര​​​ദ്ധ നേ​​​ടി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു കൂ​​​ട്ടം യു​​​വ സം​​​രം​​​ഭ​​​ക​​​രു​​​ടെ "വാ​​​ട്ട്അ​​​സെ​​​യ്ൽ' എ​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്. മ​​​ല​​​യാ​​​ളി സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ കൂ​​​ട്ട​​​ത്തി​​​ൽ ഏ​​​റ്റ​​​വും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ​​​തും ഇ​​​താ​​ണ്.

ക്യൂ​​​ആ​​​ർ കോ​​​ഡ് വ​​​ഴി​​​യാ​​​കും സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ ​​​സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ എ​​​ല്ലാത്തരം ഉത്പന്നങ്ങളും ല​​​ഭ്യ​​​മാ​​​കും. സൂ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത് ഉ​​​ട​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും സ്ഥാ​​​പ​​​ക​​​ർ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.