വാണിജ്യയുദ്ധത്തിന്‍റെ പ്രകന്പനത്തിൽ കന്പോളങ്ങൾ കൂപ്പുകുത്തി
വാണിജ്യയുദ്ധത്തിന്‍റെ പ്രകന്പനത്തിൽ കന്പോളങ്ങൾ കൂപ്പുകുത്തി
Saturday, March 24, 2018 1:12 AM IST
മും​​ബൈ: അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് ആ​​ഹ്വാ​​നം ചെ​​യ്ത വാ​​ണി​​ജ്യ​​യു​​ദ്ധ​​ത്തി​​ന്‍റെ പ്ര​​ക​​ന്പ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ൾ​​ക്കു കാ​​ലി​​ട​​റി. സെ​​ൻ​​സെ​​ക്സ് 410 പോ​​യി​​ന്‍റും നി​​ഫ്റ്റി 117 പോ​​യി​​ന്‍റും ഇ​​ടി​​ഞ്ഞു. അ​​ഞ്ചു മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​​​യി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ൾ. ചൈ​​നീ​​സ് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് നി​​കു​​തി ചു​​മ​​ത്തു​​മെ​​ന്ന് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ച​​താണ് നി​​ക്ഷേ​​പ​​ക​​രി​​ൽ ഭീ​​തി​​യു​​ള​​വാ​​ക്കി​​യ​​ത്.

ബോം​​ബെ ഓ​​ഹ​​രി​​സൂ​​ചി​​ക സെ​​ൻ​​സെ​​ക്സ് 409.73 പോ​​യി​​ന്‍റ് (1.24 ശ​​ത​​മാ​​നം) ഇ​​ടി​​ഞ്ഞ് 32,596.54ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഒ​​ക്‌​​ടോ​​ബ​​ർ 23നു ​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് സെ​​ൻ​​സെ​​ക്സ് ഇ​​പ്പോ​​ൾ.

നി​​ഫ്റ്റി 10,000ലെ ​​താ​​ങ്ങ് ത​​ക​​ർ​​ത്ത് 116.70 പോ​​യി​​ന്‍റ് (1.15 ശ​​ത​​മാ​​നം) ഇ​​ടി​​ഞ്ഞ് 9,998.05ൽ ​​ക്ലോ​​സ് ചെ​​യ്തു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഒ​​ക്‌​​ടോ​​ബ​​ർ 11നു ​​ശേ​​ഷ​​മു​​ള്ള താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് നി​​ഫ്റ്റി. നി​​ക്ഷേ​​പ​​ക​​ർ​​ക്ക് ഇ​​ന്ന​​ലെ മാ​​ത്രം 1.57 ല​​ക്ഷം കോ​​ടി രൂ​​പ ഇ​​ന്ത്യ​​ൻ ക​​മ്പോ​​ള​​ങ്ങ​​ളി​​ൽ​​നി​​ന്ന് ന​​ഷ്ട​​മാ​​യി.
ചൈ​​നീ​​സ് സ്റ്റീ​​ൽ, അ​​ലു​​മി​​നി​​യം ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് അ​​മേ​​രി​​ക്ക നി​​കു​​തി ഏ​​ർ​​പ്പെ​​ടു​​ത്തു​​മെ​​ന്ന ട്രം​​പി​​ന്‍റെ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു പി​​ന്നാ​​ലെ ചൈ​​ന​​യും പു​​തി​​യ തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ചു. അ​​മേ​​രി​​ക്ക​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ചൈ​​ന​​യി​​ൽ 15 ശ​​ത​​മാ​​നം വ​​രെ നി​​കു​​തി ഈ​​ടാ​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം. ഡ്രൈ​​ഡ് ഫ്രൂ​​ട്ട്സ്, വൈ​​ൻ, സ്റ്റീ​​ൽ പൈ​​പ്പു​​ക​​ൾ എ​​ന്നി​​വ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും. എ​​ന്നാ​​ൽ, പ​​ന്നി​​യി​​റ​​ച്ചി ഉ​​ത്പ​​ന്ന​​ങ്ങ​​ൾ, പു​​ന​​ഃചം​​ക്ര​​മ​​ണം ചെ​​യ്ത അ​​ലു​​മി​​നി​​യം തു​​ട​​ങ്ങി​​യ​​വ​​യ്ക്ക് 24 ശ​​ത​​മാ​​നം നി​​കു​​തി​​യും ചു​​മ​​ത്തു​​മെ​​ന്ന് ചൈ​​ന​​യു​​ടെ വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. നി​​കു​​തി ഈ​​ടാ​​ക്കു​​ന്ന 128 അ​​മേ​​രി​​ക്ക​​ൻ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യും ചൈ​​ന പു​​റ​​ത്തി​​റ​​ക്കി.


ഇ​​ന്ത്യ​​യി​​ൽ മാ​​ത്ര​​മ​​ല്ല വാ​​ൾ​​സ്ട്രീ​​റ്റ്, ഏ​​ഷ്യ​​ൻ, യൂ​​റോ​​പ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ലും ക​​ര​​ടി​​വി​​ള​​യാ​​ട്ട​​മു​​ണ്ടാ​​യി.​​ ഏ​​ഷ്യ​​യി​​ൽ ജ​​പ്പാ​​ന്‍റെ നി​​ക്കി സൂ​​ചി​​ക 4.51 ശ​​ത​​മാ​​നം, ഹോ​​ങ്കോ​​ംഗി​​ന്‍റെ ഹാ​​ങ്സെ​​ങ് 2.45 ശ​​ത​​മാ​​നം, ചൈ​​ന​​യു​​ടെ ഷാ​​ങ്ഹാ​​യ് സൂ​​ചി​​ക 3.39 ശ​​ത​​മാ​​നം വീതം ഇ​​ടി​​ഞ്ഞു. യൂ​​റോ​​പ്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ൽ പാ​​രീ​​സ് സി​​എ​​സി 40 സൂ​​ചി​​ക 1.69 ശ​​ത​​മാ​​നം, ഫ്രാ​​ങ്ക്ഫ​​ർ​​ട്ട് 1.81 ശ​​ത​​മാ​​നം, ല​​ണ്ട​​ൻ എ​​ഫ്ടി​​എ​​സ്ഇ 0.85 ശ​​ത​​മാ​​നം എന്നിങ്ങനെ ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.