2018 ശതകോടീശ്വരന്മാർക്ക് നഷ്ടങ്ങളുടെ വർഷം
2018  ശതകോടീശ്വരന്മാർക്ക് നഷ്ടങ്ങളുടെ വർഷം
Saturday, March 24, 2018 10:50 PM IST
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർക്ക് 2018 സ​മ്മാ​നി​ച്ച​ത് വ​ലി​യ ന​ഷ്ട​ങ്ങ​ൾ മാ​ത്രം. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത് 18,100 കോ​ടി ഡോ​ള​ർ. എ​സ് ആ​ൻ​ഡ് പി, ​ഡൗ ജോ​ൺ​സ് എ​ന്നീ അ​മേ​രി​ക്ക​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ളി​ൽ ന​ഷ്ടം തു​ട​രു​ന്നു. ജ​നു​വ​രി 26നു ​ശേ​ഷം കോ​ടീ​ശ്വ​ര​ന്മാ​ർ​ക്കെ​ല്ലാം​കൂ​ടി ന​ഷ്ട​മാ​യ​ത് ആ​കെ 43,600 കോ​ടി ഡോ​ള​ർ.

പോ​യ വാ​രം ഏ​റ്റ​വു​മ​ധി​കം ന​ഷ്ടം നേ​രി​ടേ​ണ്ടി​വ​ന്ന​ത് ഫേ​സ്ബു​ക്ക് സി​ഇ​ഒ മാ​ർ​ക്ക് സു​ക്ക​ർ​ബെ​ർ​ഗി​നാ​ണെ​ന്ന് ബ്ലൂം​ബെ​ർ​ഗ് ബി​ല്യ​ണെ​യ​ർ ഇ​ൻ​ഡെ​ക്സ് സൂ​ചി​പ്പി​ക്കു​ന്നു. 1030 കോ​ടി ഡോ​ള​ർ ന​ഷ്ട​മാ​യ സു​ക്ക​ർ​ബെ​ർ​ഗ് ശതകോടീ ശ്വരുടെ പ​ട്ടി​ക​യി​ൽ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട് ഏ​ഴാ​മ​താ​യി. കേം​ബി​ജ് അ​ന​ലി​റ്റി​ക്ക അ​ഞ്ചു കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന വാ​ർ​ത്ത​ക​ളെ​ത്തു​ട​ർ​ന്നാ​ണ് അ​മേ​രി​ക്ക​ൻ ക​മ്പോ​ള​ങ്ങ​ളി​ൽ ഫേ​സ്ബു​ക്കി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്ക് അ​ടി​പ​ത​റി​യ​ത്.


ഒ​റാ​ക്കി​ളി​ന്‍റെ ലാ​റി എ​ലി​ക്സ​ണി​ന് 700 കോ​ടി ഡോ​ള​റും ബെ​ർ​ക്ക്ഷ‍യ​റി​ന്‍റെ വാ​റ​ൻ ബ​ഫ​റ്റ്, ആ​മ​സോ​ൺ ഡോ​ട്ട് കോ​മി​ന്‍റെ ജെ​ഫ് ബെ​സോ​സ്, ആ​ൽ​ഫ​ബെ​റ്റി​ന്‍റെ ലാ​റി പേ​ജ് എന്നീ മൂന്നുപേർക്കുംകൂടി 1700 കോ​ടി ഡോ​ള​റും ന​ഷ്ട​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.