ഓ​ഹ​രി​ക​ൾ​ക്കു മി​ക​ച്ച നേ​ട്ടം
Saturday, April 14, 2018 1:11 AM IST
മും​ബൈ: തു​ട​ർ​ച്ച​യാ​യ ഏ​ഴാ​മ​ത്തെ ദി​വ​സ​വും ഇ​ന്ത്യ​ൻ ഓ​ഹ​രി സൂ​ചി​ക​ക​ൾ ഉ​യ​ർ​ന്നു. ന​വം​ബ​റി​നു​ശേ​ഷം ഇ​ത്ര​യും ദി​വ​സം തു​ട​ർ​ച്ച​യാ​യി നേ​ട്ട​മു​ണ്ടാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. ഈ​യാ​ഴ്ച ബി​എ​സ്ഇ സെ​ൻ​സെ​ക്സ് 565.68 പോ​യി​ന്‍റ് (1.68 ശ​ത​മാ​നം) ഉ​യ​ർ​ന്നു. നി​ഫ്റ്റി​യാ​ക​ട്ടെ 1.44 ശ​ത​മാ​നം (149 പോ​യി​ന്‍റ്) ക​യ​റി.

ഇ​ട​യ്ക്കു ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യെ​ങ്കി​ലും ആ​ഗോ​ള സൂ​ച​ന​ക​ൾ ഓ​ഹ​രി​ക​ൾ​ക്കു നേ​ട്ട​ത്തി​നു സ​ഹാ​യ​ക​മാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര സൂ​ച​ക​ങ്ങ​ളും മോ​ശ​മാ​യി​ല്ല. വ്യ​വ​സാ​യ ഉ​ത്പാ​ദ​ന വ​ള​ർ​ച്ച​യി​ലെ കു​റ​വ് ചെ​റു​താ​യി​രു​ന്നു. വി​ല​ക്ക​യ​റ്റ​വും അ​പ​ക​ട​നി​ല​യി​ലാ​യി​ല്ല.

റി​ല​യ​ൻ​സി​ന്‍റെ വാ​ങ്ങ​ൽ

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നു സ​ഹാ​യി​ക്കു​ന്ന എം​ബൈ​ബ് എ​ന്ന ക​ന്പ​നി​യെ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ഏ​റ്റെ​ടു​ക്കു​ന്ന വാ​ർ​ത്ത​യി​ൽ റി​ല​യ​ൻ​സ് ഓ​ഹ​രി​ക​ൾ​ക്കു മു​ന്നേ​റ്റ​മു​ണ്ടാ​യി. 100 കോ​ടി രൂ​പ​യ്ക്ക് എം​ബൈ​ബി​ന്‍റെ 73 ശ​ത​മാ​നം ഓ​ഹ​രി റി​ല​യ​ൻ​സ് വാ​ങ്ങും. ക​ന്പ​നി​യി​ൽ മൂ​ന്നു​വ​ർ​ഷംകൊ​ണ്ട് 18 കോ​ടി ഡോ​ള​ർ മു​ട​ക്കു​ക​യും ചെ​യ്യും.


ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്തും ചു​വ​ടു​റ​പ്പി​ച്ചി​ട്ടു​ള്ള എം​ബൈ​ബ് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 38 വ​യ​സു​ള്ള അ​ദി​തി അ​വ​സ്തി​യാ​ണു സ്ഥാ​പ​ക. സ്കൂ​ൾ മു​ത​ൽ പ്ര​ഫ​ഷ​ണ​ൽ ത​ലം വ​രെ​യു​ള്ള പ​ഠ​ന​ത്തി​നു സ​ഹാ​യി​ക്കു​ന്ന ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കാ​ൻ ഇ​നി പ​ണ ഞെ​രു​ക്കം ഉ​ണ്ടാ​വി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.