ബി​റ്റ്കോ​യി​ൻ മോ​ഷ​ണം; ന​ഷ്ടം 19 കോ​ടി രൂ​പ
Saturday, April 14, 2018 1:11 AM IST
മും​ബൈ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഗൂ​ഢ ക​റ​ൻ​സി എ​ക്സ്ചേ​ഞ്ച് ആ​യ കോ​യി​ൻ സെ​ക്യു​റി​ൽ 19 കോ​ടി രൂ​പ വി​ല​യു​ള്ള ബി​റ്റ്കോ​യി​ൻ മോ​ഷ​ണം. 438 ബി​റ്റ്കോ​യി​നു​ക​ളാ​ണു ക​വ​ർ​ന്ന​ത്. ക​ന്പ​നി​യി​ലെ ചീ​ഫ് സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ ഡോ. ​അ​മി​താ​ഭ് സ​ക്സേ​ന​യെ സം​ശ​യി​ക്കു​ന്ന​താ​യി കാ​ണി​ച്ചു ക​ന്പ​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​ക്സേ​ന രാ​ജ്യം വി​ട്ടു​പോ​കാ​തി​രി​ക്കാ​ൻ പാ​സ്പോ​ർ​ട്ട് ക​ണ്ടു​കെ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കോ​യി​ൻ ​സെ​ക്യു​റി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (സി​ഇ​ഒ) മൊ​ഹി​ത് കാ​ൽ​റ​യാ​ണു പ​രാ​തി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഇ​ട​പാ​ടു​കാ​രു​ടെ പ​ണം തി​രി​ച്ചെ​ടു​ക്കാ​ൻ എ​ല്ലാ ശ്ര​മ​വും ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് കോ​യി​ൻ​ സെ​ക്യു​ർ ഇ​ട​പാ​ടു​കാ​രെ അ​റി​യി​ച്ചു. ഇ​ട​പാ​ടു​കാ​ർ​ക്കു ബി​റ്റ്കോ​യി​ൻ ഗോ​ൾ​ഡ് വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ന​ഷ്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത​ത്രെ.

കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മി​ൽ അ​ധി​ഷ്ഠി​ത​മാ​ണു ബി​റ്റ്കോ​യി​ൻ പോ​ലു​ള്ള ഗൂ​ഢ ക​റ​ൻ​സി​ക​ൾ. നി​ശ്ചി​ത സം​ഖ്യ ബി​റ്റ് കോ​യി​നു​ക​ളേ ഉ​ണ്ടാ​ക്കാ​നാ​വൂ. ഈ ​ദൗ​ർ​ല​ഭ്യ​മാ​ണ് അ​വ​യ്ക്കു വി​ല ഉ​ണ്ടാ​ക്കു​ന്ന​ത്. 19,000- ഡോ​ള​ർ​വ​രെ വി​ല​വ​ന്ന ബി​റ്റ്കോ​യി​ന് ഇ​പ്പോ​ൾ 7000 ഡോ​ള​റി​ൽ താ​ഴെ​യാ​ണു വി​ല. റി​സ​ർ​വ് ബാ​ങ്ക് ഇ​ന്ത്യ​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളോ​ടു ബി​റ്റ്കോ​യി​ൻ കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


ഇ​ന്ത്യ​യി​ലെ വ​ലു​ത്

ഇ​ന്ത്യ​യി​ൽ ബി​റ്റ്കോ​യി​ൻ അ​ട​ക്ക​മു​ള്ള ഗൂ​ഢ ക​റ​ൻ​സി​ക​ളു​ടെ ഇ​ട​പാ​ടി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ത​ട്ടി​പ്പാ​ണു കോ​യി​ൻ​ സെ​ക്യു​റി​ലേ​ത്. എ​ന്നാ​ൽ വി​ദേ​ശ​ത്ത് ഇ​തി​ലും വ​ള​രെ കൂ​ടി​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്. അ​വ​യി​ൽ ചി​ല​ത്.

1. ജ​പ്പാ​നി​ലെ കോ​യി​ൻ​ചെ​ക്കി​ൽ
എ​ൻ​ഇ​എം എ​ന്ന ഗൂ​ഢ ക​റ​ൻ​സി​യു​ടെ എ​ക്സ്ചേ​ഞ്ച് ആ​യ കോ​യി​ൻ ചെ​ക്കി​ലാ​യി​രു​ന്നു ക​വ​ർ​ച്ച. 53 കോ​ടി ഡോ​ള​ർ (3445 കോ​ടി രൂ​പ) വി​ല​യു​ള്ള ഗൂ​ഢ ക​റ​ൻ​സി ന​ഷ്ട​മാ​യി. ന​ഷ്ടം ഭാ​ഗി​ക​മാ​യി നി​ക​ത്താ​നേ ക​ന്പ​നി ത​യാ​റാ​യു​ള്ളൂ. ഈ ​വ​ർ​ഷ​മാ​ദ്യ​മാ​ണു സം​ഭ​വം.
2. ജ​പ്പാ​നി​ലെ മൗ​ണ്ട് ഗോ​ക്സി​ൽ
2014ൽ ​ന​ട​ന്ന ഈ ​ത​ട്ടി​പ്പി​ൽ ന​ഷ്ട​മാ​യ​ത് 48 കോ​ടി ഡോ​ള​ർ (3120 കോ​ടി രൂ​പ). ക​ന്പ​നി പി​ന്നീ​ടു​ പാ​പ്പ​ർ സം​ര​ക്ഷ​ണം തേ​ടേ​ണ്ടി​വ​ന്നു.
3. ഹോ​ങ്കോം​ഗി​ലെ ബി​റ്റ്ഫി​നെ​ക്സ്.
ആ​റു​ കോ​ടി ഡോ​ള​ർ (390 കോ​ടി രൂ​പ) വി​ല വ​രു​ന്ന ഒ​രു​ ല​ക്ഷം ബി​റ്റ്കോ​യി​ൻ 2016-ൽ ​ന​ഷ്ട​പ്പെ​ട്ടു.
4. ഇ​റ്റ​ലി​യി​ലെ ബി​റ്റ്ഗ്രെ​യി​ൽ
നാ​നോ എ​ന്ന ഗൂ​ഢ ക​റ​ൻ​സി​യു​ടെ 170 ല​ക്ഷം യൂ​ണി​റ്റ് ര​ണ്ടു​മാ​സം മു​ന്പ് ന​ഷ്ട​പ്പെ​ട്ടു. 17 കോ​ടി ഡോ​ള​ർ വി​ല​യു​ള്ള​താ​ണി​ത്. ഇ​തേ​ത്തു​ട​ർ​ന്നു വ്യാ​പാ​രം കു​റേ നാ​ൾ നി​ർ​ത്തി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.