വാൾമാർട്ട്-ഫ്ലിപ്കാർട്ട് ഇടപാട് ഉടനെ
വാൾമാർട്ട്-ഫ്ലിപ്കാർട്ട് ഇടപാട് ഉടനെ
Saturday, April 21, 2018 11:31 PM IST
മും​ബൈ: ​ഫ്ലിപ്കാ​ർ​ട്ടി​നെ വാ​ൾ​മാ​ർ​ട്ട് വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഈ​യാ​ഴ്ച ഉ​ണ്ടാ​യേ​ക്കാം. വി​ല സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണു സൂ​ച​ന.

ഫ്ലിപ്കാ​ർ​ട്ടി​ലെ വ​ലി​യ നി​ക്ഷേ​പ​ക​രാ​യ ജ​പ്പാ​നി​ലെ സോ​ഫ്റ്റ്ബാ​ങ്കും അ​മേ​രി​ക്ക​യി​ലെ ഫ​ണ്ടു​ക​ളും മു​ഴു​വ​ൻ ഓ​ഹ​രി​യും വാ​ൾ​മാ​ർ​ട്ടി​നു ന​ല്​കി​യേ​ക്കും. പു​റ​മേ പു​തി​യ ഓ​ഹ​രി വാ​ങ്ങി ഫ്ലിപ്കാ​ർ​ട്ടി​ൽ വാ​ൾ​മാ​ർ​ട്ട് നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യും. ആ​മ​സോ​ൺ ഡോ​ട്ട് കോ​മി​ൽ​നി​ന്നു രാ​ജി​വ​ച്ചു ഫ്ലിപ്കാ​ർ​ട്ട് തു​ട​ങ്ങി​യ സ​ച്ചി​ൻ ബ​ൻ​സ​ലും ബി​ന്നി ബ​ൻ​സ​ലും ത​ങ്ങ​ളു​ടെ ഓ​ഹ​രി​യി​ൽ ഒ​രു​പ​ങ്ക് വി​ൽ​ക്കും.


ഇ​ന്ത്യ​യി​ലെ വ​ള​ർ​ന്നു​വ​രു​ന്ന ഇ-​കൊ​മേ​ഴ്സ് വി​പ​ണി​യി​ൽ ആ​മ​സോ​ണി​നെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് വാ​ൾ​മാ​ർ​ട്ട് ഫ്ലിപ്കാ​ർ​ട്ടി​നെ വാ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.