വ്യ​വ​സാ​യവ​ള​ർ​ച്ച​യി​ൽ ഇ​ടി​വ്
വ്യ​വ​സാ​യവ​ള​ർ​ച്ച​യി​ൽ ഇ​ടി​വ്
Saturday, May 12, 2018 12:46 AM IST
ന്യൂ​ഡ​ൽ​ഹി: വ്യ​വ​സാ​യവ​ള​ർ​ച്ച​യി​ൽ തി​രി​ച്ച​ടി. മാ​ർ​ച്ചി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന സൂ​ചി​ക (ഐ​ഐ​പി) വ​ള​ർ​ന്ന​തു കേ​വ​ലം 4.4 ശ​ത​മാ​നം മാ​ത്രം. ഫെ​ബ്രു​വ​രി​യി​ൽ 7.1 ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്നു വ​ള​ർ​ച്ച. നി​രീ​ക്ഷ​ക​രു​ടെ നി​ഗ​മ​ന​ങ്ങ​ളേ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​യി വ​ള​ർ​ച്ച.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ 20 ശ​ത​മാ​നം വ​ള​ർ​ന്ന യ​ന്ത്ര ഉ​ത്പാ​ദ​നം 1.8 ശ​ത​മാ​നം കു​റ​ഞ്ഞു. ആ​ഭ​ര​ണ​ങ്ങ​ൾ, ജ​ന​റേ​റ്റ​റു​ക​ൾ, മ​രു​ന്ന്, അ​ച്ച​ടി​യ​ന്ത്ര​ങ്ങ​ൾ, വ്യാവ​സാ​യി​ക വാ​ൽ​വു​ക​ൾ, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, തു​ണി, വ​സ്ത്ര​ങ്ങ​ൾ, ത​ടി ഉ​ത്പ​ന്ന​ങ്ങ​ൾ, ക​ട​ലാ​സ്, റ​ബ​ർ, പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ, ഇ​ല​ക്‌‌​ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റു യ​ന്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ ഇ​ടി​വു സം​ഭ​വി​ച്ചു. വാ​ഹ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ഫ​ർ​ണി​ച്ച​ർ, ലോ​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ൽ മാ​ത്രം ഗ​ണ്യ​മാ​യ ഉ​യ​ർ​ച്ച​യു​ണ്ട്. ഫാ​ക്‌​ട​റി ഉ​ത്പാ​ദ​നവ​ള​ർ​ച്ച ഫെ​ബ്രു​വ​രി​യി​ലെ 8.7 ശ​ത​മാ​ന​ത്തി​ൽ​നി​ന്നും 4.4 ശ​ത​മാ​ന​മാ​യി താ​ണു. ഖ​ന​നം 2.8 ശ​ത​മാ​ന​വും വൈ​ദ്യു​തി ഉ​ത്പാ​ദ​നം 5.9 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു.ഇ​തോ​ടു​കൂ​ടി 2017-18ലെ ​ഐ​ഐ​പി വ​ള​ർ​ച്ച 4.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.