സ്റ്റാ​ർ​ട്ട​പ്പു​ക​ളെ വി​പ​ണിസ​ജ്ജ​മാ​ക്കാ​ൻ മേ​ക്ക​ർ വി​ല്ലേ​ജ്-​ഐ​ഇ​എ​സ്എ സ​ഹ​ക​ര​ണം
Thursday, June 7, 2018 12:51 AM IST
കൊ​​​ച്ചി: മേ​​​ക്ക​​​ർ​ വി​​​ല്ലേ​​​ജി​​​ൽ ഇ​​​ൻ​​​കു​​​ബേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളെ വി​​​പ​​​ണി​​​ക്ക​​​നു​​​യോ​​​ജ്യ​​​മാ​​​യ രീ​​​തി​​​യി​​​ൽ സ​​​ജ്ജ​​​മാ​​​ക്കാ​​​ൻ സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് സെ​​​മി​​​ക​​​ണ്ട​​​ക്ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​ഇ​​​എ​​​സ്എ) വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ മേ​​​ക്ക​​​ർ​ വി​​​ല്ലേ​​​ജി​​​ൽ ഐ​​​ഇ​​​എ​​​സ്എ സം​​​ഘം ന​​​ട​​​ത്തി​​​യ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം ചെ​​​യ​​​ർ​​​മാ​​​ൻ അ​​​നി​​​ൽ​​​കു​​​മാ​​​ർ മു​​​നി​​​സ്വാ​​​മി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.രാ​​​ജ്യ​​​ത്തെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, സെ​​​മി​​​ക​​​ണ്ട​​​ക്ടേ​​​ഴ്സ് മേ​​​ഖ​​​ല​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ്റ്റാ​​​ർ​​​ട്ട​​​പ്പ് സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ട ഉ​​​പ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും അ​​​വ​​​ർ​​​ക്ക് നി​​​ക്ഷേ​​​പം ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​താ​​​ണ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ ല​​​ക്ഷ്യം. ഐ​​​ഇ​​​എ​​​സ്എ​​​യു​​​ടെ സെ​​​ന്‍റ​​​ർ കൊ​​​ച്ചി​​​യി​​​ൽ തു​​​ട​​​ങ്ങു​​​ന്ന കാ​​​ര്യം സ​​​ജീ​​​വ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.