എസ്ബിഐ 12 നിഷ്‌ക്രിയ ആസ്തികൾ ലേലത്തിനുവയ്ക്കും
എസ്ബിഐ 12 നിഷ്‌ക്രിയ ആസ്തികൾ ലേലത്തിനുവയ്ക്കും
Monday, June 11, 2018 1:00 AM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ധ​ന​കാ​ര്യ​സ്ഥാ​പ​ന​മാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ 12 നി​ഷ്‌​ക്രി​യ ആ​സ്തി​ക​ൾ ലേ​ല​ത്തി​നു​വ​യ്ക്കും. ഇ​തി​ലൂ​ടെ 1,325 കോ​ടി വീ​ണ്ടെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഈ ​മാ​സം 25 ഓ​ൺ​ലൈ​ൻ ആ​യി​ട്ടാ​ണ് ലേ​ലം ന​ട​ത്തു​ക എ​ന്ന് എ​സ്ബി​ഐ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ബാ​ങ്കി​ന് നി​ഷ്ക്രി​യ ആ​സ്തി വ​രു​ത്തി​വ​ച്ച​വ​രി​ൽ അ​ങ്കി​ത് മെ​റ്റ​ൽ ആ​ൻ​ഡ് പ​വ​ർ (690.08 കോ​ടി രൂ​പ), മോ​ഡേ​ൺ സ്റ്റീ​ൽ​സ് (122.61 കോ​ടി രൂ​പ), ഗു​ഡ് ഹെ​ൽ​ത്ത് അ​ഗ്രോ​ടെ​ക് (109.14 കോ​ടി രൂ​പ), അ​മി​ത് കോ​ട്ട​ൺ​സ് (84.70 കോ​ടി രൂ​പ), ഇ​ൻ​ഡ് സ്വി​ഫ്റ്റ് (80.49 കോ​ടി രൂ​പ) എ​ന്നീ ക​മ്പ​നി​ക​ളാ​ണ് പ്ര​ധാ​നി​ക​ൾ. നി​ഖി​ൽ റി​ഫൈ​ന​റീ​സ് (52.85 കോ​ടി രൂ​പ), ഭാ​സ്ക​ർ ഷ്രാ​ച്ചി അ​ലോ​യ്സ് (51.48 കോ​ടി രൂ​പ), ശ്രീ ​ഗ​ണേ​ഷ് സ്പോ​ഞ്ച് അ​യ​ൺ (38.96 കോ​ടി രൂ​പ), അ​സ്മി​ത പേ​പ്പേ​ഴ്സ് (37.23 കോ​ടി രൂ​പ), ഫെ​റെ​ൽ ലാ​ബ്സ് (22.86 കോ​ടി രൂ​പ), കാ​ർ​ത്തി​ക് അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് (20.82 കോ​ടി രൂ​പ), അ​ഭി​ന​ന്ദ​ൻ ഇ​ന്‍റെ​റെ​ക്സിം 14.15 കോ​ടി രൂ​പ) എ​ന്നി​വ​യാ​ണ് മ​റ്റു ക​മ്പ​നി​ക​ൾ.

ഈ ​ക​മ്പ​നി​ക​ളി​ൽ​നി​ന്നു ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് സ​മ്മ​ത​പ​ത്രം ന​ല്കു​ന്ന​തി​നൊ​പ്പം ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ​നി​ന്ന് ഇ​ള​വ് എ​സ്ബി​ഐ ന​ല്കി​യി​ട്ടു​ണ്ട്.

മാ​ർ​ച്ച് 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ബാ​ങ്കു​ക​ളി​ലെ കി​ട്ടാ​ക്ക​ടം അ​ല്ലെ​ങ്കി​ൽ നി​ഷ്ക്രി​യ ആ​സ്തി 2.23 ല​ക്ഷം കോ​ടി രൂ​പ വ​രും. കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ അ​ള​വി​ൽ 10.91 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.