ഇന്ത്യൻ കറൻസി സൂക്ഷിക്കരുതെന്നു ഭൂട്ടാൻ
ഇന്ത്യൻ കറൻസി സൂക്ഷിക്കരുതെന്നു ഭൂട്ടാൻ
Friday, June 22, 2018 1:16 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​റ​ൻ​സി​ക​ൾ കൈ​വ​ശം വ​യ്ക്ക​രു​ത്. അ​വ കി​ട്ടി​യാ​ൽ ഏ​റ്റ​വും വേ​ഗം ബാ​ങ്കി​ൽ അ​ട​യ്ക്കു​ക. എ​പ്പോ​ഴാ​ണു ക​റ​ൻ​സി റ​ദ്ദാ​ക്കു​ക എ​ന്നു പ​റ​യാ​നാ​വി​ല്ല.

ഇ​ന്ത്യ​യു​ടെ അ​യ​ൽ​രാ​ജ്യ​മാ​യ ഭൂ​ട്ടാ​നി​ലെ കേ​ന്ദ്ര​ബാ​ങ്ക് ആ​യ റോ​യ​ൽ മോ​ണി​റ്റ​റി അ​ഥോ​റി​റ്റി (ആ​ർ​എം​എ) ജ​ന​ങ്ങ​ൾ​ക്കു ന​ൽകുന്ന ഉ​പ​ദേ​ശ​മാ​ണ​ത്. ഇ​ന്ത്യ​ൻ ക​റ​ൻ​സി കൈ​വ​ശം വ​ച്ച​തു​മൂ​ലം വ​രു​ന്ന ന​ഷ്‌​ട​ത്തി​ന് ആ​ർ​എം​എ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.
ഇ​ന്ത്യ​യു​ടെ പു​തി​യ 500 രൂ​പ നോ​ട്ടു​ക​ളു​ടെ വ്യാ​ജ​ൻ ഉ​ണ്ടെ​ന്നും 500 രൂ​പ കൈ​പ്പ​റ്റു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​ർ​എം​എ പ​റ​ഞ്ഞു. 25,000 രൂ​പ​യി​ൽ കൂ​ടി​യ 500 രൂ​പ നോ​ട്ടു​ക​ൾ ഭൂ​ട്ടാ​നി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യോ ഭൂ​ട്ടാ​നി​ൽ​നി​ന്നു കൊ​ണ്ടു​പോ​വു​ക​യോ ചെ​യ്യു​ന്ന​തു വി​ല​ക്കു​ക​യും ചെ​യ്തു.


ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ സൂ​ച​ന​യൊ​ന്നും ഇ​ല്ലെ​ന്നും ഭൂ​ട്ടാ​ന്‍റെ നി​ർ​ദേ​ശം ഒ​രു ക​രു​ത​ൽ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും ഭൂ​ട്ടാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഭൂ​ട്ടാ​നി​ൽ ഇ​ന്ത്യ​ൻ ക​റ​ൻ​സി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.