സുസുകിയുടെ ലിഥിയം അയോൺ ബാറ്ററികൾ 2021ൽ
സുസുകിയുടെ ലിഥിയം അയോൺ ബാറ്ററികൾ 2021ൽ
Friday, July 13, 2018 11:16 PM IST
ന്യൂ​ഡ​ൽ​ഹി: സു​സു​കി മോ​ട്ടോ​ർ കോ​ർ​പ്പി​ന്‍റെ ലി​ഥി​യം അ​യോ​ൺ ബാ​റ്ററി നി​ർ​മാ​ണ​ശാ​ല 2021ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഉ​ത്പാ​ദ​നം തു​ട​ങ്ങു​ന്ന​തോ​ടെ മാ​രു​തി സു​സു​കി ഇ​ന്ത്യ​യു​ടെ വാ​ഹ​ന​ങ്ങ​ളി​ലെ പ​ര​ന്പ​രാ​ഗ​ത ബാ​റ്റ​റി​ക​ൾ​ക്കു പ​ക​രം ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​ക​ൾ ഇ​ടം​പി​ടി​ക്കും. പ​ര​ന്പ​രാ​ഗ​ത ലെ​ഡ് ബാ​റ്റ​റി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ കാ​ലം ഈ​ടു നി​ൽ​ക്കു​ന്ന​താ​ണ് ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​ക​ൾ. എ​ന്നാ​ൽ, വി​ല കൂ​ടു​ത​ലാ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ വി​ല​യി​ലും അ​ല്പം മാ​റ്റു​മു​ണ്ടാ​കും.

തോ​ഷി​ബ കോ​ർ​പ്, ഡെ​ൻ​സോ കോ​ർ​പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഗു​ജ​റാ​ത്തി​ൽ ബാ​റ്റ​റി നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങു​ന്ന​ത്. 1,152 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി നി​ർ​മി​ക്കു​ന്ന പ്ലാ​ന്‍റി​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ബാ​റ്റ​റി​ക​ളും നി​ർ​മി​ക്കും. വ​രുംവ​ർ​ഷ​ങ്ങ​ളി​ൽ സു​സു​കി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കും ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക.


2020ൽ ​ഇ​ല​ക്‌​ട്രി​ക് ഇ​രു​ച​ക്ര വാ​ഹ​നം പു​റ​ത്തി​റ​ക്കാ​നാ​ണ് സു​സു​കി ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ​യി​ലു​ള്ള ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ ഏ​റി​യ​പ​ങ്കും ചൈ​ന​യി​ൽ​നി​ന്നാ​ണ്.
ലെ​ഡ് ബാ​റ്റ​റി​ക​ൾ​ക്ക് 10,000-12,000 രൂ​പ വി​ല വ​രു​ന്പോ​ൾ ലി​ഥി​യം അ​യോ​ൺ ബാ​റ്റ​റി​ക്ക് 16,000-17,000 രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​മ്പ​നി​വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.