മേ​ഡ് ഇ​ൻ ഇ​ന്ത്യ മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​മാ​യി ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡ്
മേ​ഡ് ഇ​ൻ ഇ​ന്ത്യ മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളു​മാ​യി ബി​എം​ഡ​ബ്ല്യു മോ​ട്ടോ​റാ​ഡ്
Saturday, July 21, 2018 1:05 AM IST
ജ​ർ​മ​ൻ വാ​ഹ​നി​ർ​മാ​താ​ക്ക​ളാ​യ ബി​​​എം​​​ഡ​​​ബ്ലു​​​വി​​​ന്‍റെ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന ബ്രാ​​​ൻ​​​ഡ് ആ​​​യ ബി​​​എം​​​ഡ​​​ബ്ല്യു മോ​​​ട്ടോ​​​റാ​​​ഡി​​​ന്‍റെ ജി 310 ​​​ആ​​​ർ, ജി 310 ​​​ജി​​​എ​​​സ് എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ. ഹ​​​രി​​​യാ​​​ന​​​യി​​​ലെ ഗു​​​ഡ്ഗാ​​​വി​​​ലു​​​ള്ള ബി​​​എം​​​ഡ​​​ബ്ല്യു ഗ്രൂ​​​പ്പ് ട്രെ​​​യി​​​നിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ബി​​​എം​​​ഡ​​​ബ്ല്യു മോ​​​ട്ടോ​​​റാ​​​ഡ് ഏ​​​ഷ്യ, പ​​​സ​​​ഫി​​​ക്, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക റീ​​​ജ​​​ണ്‍ മേ​​​ധാ​​​വി ദി​​​മി​​​ത്രീ​​​സ് റാ​​​പ്റ്റി​​​സും ബി​​​എം​​​ഡ​​​ബ്ല്യു ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​ക്രം പ​​​വ​​​യും ചേ​​​ർ​​​ന്ന് വാ​​​ഹ​​​ന​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

സ​​​ബ് 500 സി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​പ്രേ​​​മി​​​ക​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ദി​​​മി​​​ത്രീ​​​സ് റാ​​​പ്​​​റ്റി​​​സ് പ​​​റ​​​ഞ്ഞു. പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ളി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ മോ​​​ട്ടോ​​​റാ​​​ഡി​​​ന് വേ​​​രു​​​റ​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ബി​​​എം​​​ഡ​​​ബ്ല്യു ജി 310 ​​​ആ​​​ർ, ബി​​​എം​​​ഡ​​​ബ്ല്യു ജി 310 ​​​ജി​​​എ​​​സ് എ​​​ന്നീ മോ​​​ഡ​​​ലു​​​ക​​​ൾ ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ച്ചി​​​ലു​​​ള്ള ആ​​​ർ ആ​​​ൻ ഡി ​​​സെ​​​ന്‍റ​​​റി​ൽ ഡി​​​സൈ​​​ൻ ചെ​​​യ്ത് ഇ​​​ന്ത്യ​​​യി​​​ലെ ഹൊ​​​സൂ​​​രി​​​ൽ നി​​​ർ​​​മി​​​ച്ച​​​താ​​​ണ്. ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ർ ക​​​ന്പ​​​നി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ഉ​​​ത്പാ​​​ദ​​​നം.


ജി 310 ​​​ആ​​​റി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് സ്പോ​​​ർ​​​ട്ടി പ​​​രി​​​വേ​​​ഷം കൂ​​​ടു​​​ത​​​ലു​​​ള്ള വാ​​​ഹ​​​ന​​​മാ​​​ണ് ജി 310 ​​​ജി​​​എ​​​സ്. ര​​​ണ്ടു മോ​​​ഡ​​​ലു​​​ക​​​ൾ​​​ക്കും 313 സി​​​സി വാ​​​ട്ട​​​ർ കൂ​​​ൾ​​​ഡ് സിം​​​ഗി​​​ൾ സി​​​ലി​​​ണ്ട​​​ർ 4-സ്ട്രോ​​​ക്ക് എ​​​ൻ​​​ജി​​​നാ​​​ണ് ക​​​രു​​​ത്തേ​​​കു​​​ക. 34 എ​​​ച്ച്പി പ​​​വ​​​റി​​​ൽ 28 എ​​​ൻ​​​എം ടോ​​​ർ​​​ക്കാ​​​ണ് എ​​​ൻ​​​ജി​​​ൻ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​ത്. 2-ചാ​​​ന​​​ൽ ആ​​​ന്‍റി ലോ​​​ക്ക് ബ്രേ​​​ക്കിം​​​ഗ് സി​​​സ്റ്റം, വ​​​ലി​​​യ എ​​​ൽ​​​സി​​​ഡി മ​​​ൾ​​​ട്ടി ഫം​​​ഗ്ഷ​​​ൻ ഇ​​​ൻസ്​​​ട്രു​​​മെ​​​ന്‍റ് ക്ല​​​സ്റ്റ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് മ​​​റ്റു ഫീ​​​ച്ച​​​റു​​​ക​​​ൾ. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബൈ​ക്ക് സ്റ്റ​ണ്ടിം​ഗ് ഗ്രൂ​പ്പാ​യ ഗോ​സ്റ്റ് റൈ​ഡേ​ഴ്സ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സ്റ്റ​ണ്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ ഷോ​റൂ​മു​ക​ളി​ൽ വാ​ഹ​നം ല​ഭ്യ​മാ​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ലു​​​ള്ള ഇ​​​വി​​​എം മോ​​​ട്ടോ​​​ക്രാ​​​ഫ്റ്റാ​​​ണ് ബി​​​എം​​​ഡ​​​ബ്ല്യു മോ​​​ട്ടോ​​​റാ​​​ഡി​​​ന്‍റെ വി​​​ത​​​ര​​​ണ​​​ക്കാ​​​ർ. വി​​​ല: ബി​​​എം​​​ഡ​​​ബ്ല്യു ജി 310 ​​​ആ​​​ർ 2.99 ല​​​ക്ഷം രൂ​​​പ. ബി​​​എം​​​ഡ​​​ബ്ല്യു ജി 310 ​​​ജി​​​എ​​​സ് 3.49 ല​​​ക്ഷം രൂ​​​പ.

ഹ​​​രി​​​യാ​​​ന​​​യി​​​ലെ ഗു​​​ഡ്ഗാ​​​വി​​​ൽ​​​നി​​​ന്ന് ഐ​​​ബി​​​ൻ കാ​​​ണ്ടാ​​​വ​​​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.