റോക്സർ നിർമിക്കാൻ അവകാശമുണ്ട്: മഹീന്ദ്ര ആൻഡ് മഹീന്ദ്ര
റോക്സർ നിർമിക്കാൻ അവകാശമുണ്ട്: മഹീന്ദ്ര ആൻഡ് മഹീന്ദ്ര
Monday, August 6, 2018 8:53 PM IST
ന്യൂ​യോ​ർ​ക്ക്: മ​ഹീ​ന്ദ്ര​യു​ടെ റോ​ക്സ​ർ നി​ർ​മി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ടെ​ന്ന് മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര.

മ​ഹീ​ന്ദ്ര​യു​ടെ റോ​ക്സ​ർ അ​മേ​രി​ക്ക​യി​ൽ വി​ൽ​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നാവശ്യപ്പെട്ട് ഫി​യ​റ്റ് ക്രൈ​സ്‌​ല​ർ ഓ​ട്ടോ​മൊ​ബൈ​ൽ​സ് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ഇ​ന്‍റ​ർ​ണാ​ഷ​ണ​ൽ ട്രേ​ഡ് ക​മ്മീ​ഷ​നു ന​ല്കി​യ പ​രാ​തി​യി​ൽ ആ​ദ്യ​മാ​യാ​ണ് മ​ഹീ​ന്ദ്ര പ്ര​തി​ക​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ വി​ല്ലീ​സ് ജീ​പ്പി​ന്‍റെ രൂ​പ​ത്തി​ലാ​ണ് മ​ഹീ​ന്ദ്ര റോ​ക്സ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് എ​ഫ്സി​എ​യു​ടെ ആ​രോ​പ​ണം. ഈ ​മാ​സം ഒ​ന്നി​നാ​ണ് എ​ഫ്സി​എ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

1940 മു​ത​ൽ എ​ഫ്സി​എ​യു​മാ​യു​ള്ള ക​രാ​റി​ൽ വി​ല്ലീ​സി​ന്‍റെ രൂ​പ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ഹീ​ന്ദ്ര ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം. 2009ൽ ​ഇ​രുക​മ്പ​നി​ക​ളും ക​രാ​ർ പു​തു​ക്കി​യ​പ്പോ​ൾ ഫി​യ​റ്റ് ക്രൈ​സ്‌​ല​റി​ന് ഇ​ക്കാ​ര്യം അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും മ​ഹീ​ന്ദ്ര പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ത്പാ​ദ​ന​വും വി​ല്പ​ന​യു​മെ​ല്ലാം വ്യ​ക്ത​മാ​യ ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും ഇ​ന്ത്യ​ൻ ക​മ്പ​നി വി​ശ​ദീ​ക​രി​ച്ചു.


മ​ഹീ​ന്ദ്ര​യു​ടെ റോ​ക്സ​ർ അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ലെ​ത്തു​ന്പോ​ൾ ത​ങ്ങ​ളു​ടെ ജീ​പ്പി​ന്‍റെ വി​ല്പ​ന ഇ​ടി​യു​മെ​ന്ന ഭീ​തി​യാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്താ​ൻ എ​ഫ്സി​എ​യെ പ്രേ​രി​പ്പി​ച്ച​തെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.