ബാങ്ക് നിക്ഷേപകരുടെ ആശങ്ക മാറി; വിവാദബിൽ പിൻവലിച്ചു
ബാങ്ക് നിക്ഷേപകരുടെ ആശങ്ക മാറി; വിവാദബിൽ പിൻവലിച്ചു
Wednesday, August 8, 2018 12:23 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് നി​ക്ഷേ​പ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ എ​ഫ്ആ​ർ​ഡി​ഐ (ഫി​നാ​ൻ​ഷ്യ​ൽ റെ​സ​ലൂ​ഷ​ൻ ആ​ൻ​ഡ് ഡെ​പ്പോ​സി​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്) ബി​ൽ പി​ൻ​വ​ലി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ അ​വ​ത​രി​പ്പി​ച്ച​താ​ണു ബി​ൽ. പി​ന്നീ​ട് സം​യു​ക്ത പാ​ർ​ല​മെ​ന്‍ററി ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. ബി​ൽ പി​ൻ​വ​ലി​ക്കാ​നു​ള്ള പ്ര​മേ​യം ലോ​ക്സ​ഭ ഇ​ന്ന​ലെ പാ​സാ​ക്കി.

ബി​ല്ലി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​വാ​യ​പ്പോ​ൾ പ​ര​ക്കെ ആ​ശ​ങ്ക​യും എ​തി​ർ​പ്പും വ​ള​ർ​ന്നു. ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​താ​കു​ന്ന വി​ധ​മാ​യി​രു​ന്നു ബി​ല്ലി​ലെ വ്യ​വ​സ്ഥ. അ​തി​നേ​ക്കാ​ൾ ഉ​പ​രി​യാ​യി, ബാ​ങ്കി​നു ന​ഷ്ടം വ​ന്നാ​ൽ നി​ക്ഷേ​പ​ക​ർ ന​ഷ്ടം വ​ഹി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള വ്യ​വ​സ്ഥ ബി​ല്ലി​ൽ ഉ​ണ്ടാ​യ​ത് എ​ങ്ങും ആ​ശ​ങ്കയുണ്ടാ​ക്കി. ന​ഷ്ടം വ​രു​ന്പോ​ൾ ബാ​ങ്കി​ലെ സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ളി​ൽ​നി​ന്നു തു​ക പി​ടി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.


ആ​ശ​ങ്ക​യും എ​തി​ർ​പ്പും വ്യാ​പ​ക​മാ​യ​പ്പോ​ഴാ​ണു ബി​ൽ പി​ൻ​വ​ലി​ക്കാ​ൻ ജൂ​ലൈ​യി​ൽ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. ജൂ​ലൈ 20നു ​ദീ​പി​ക ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ബി​ല്ലി​ലെ അ​പാ​യ​വ​ശ​ങ്ങ​ളേ​പ്പ​റ്റി ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​തും ദീ​പി​ക​യാ​ണ്.

ബി​ൽ പി​ൻ​വ​ലി​ക്കാ​നു​ള്ള പ്ര​മേ​യം ധ​ന ​സ​ഹ​മ​ന്ത്രി പൊ​ൻ​രാ​ധാ​കൃ​ഷ്ണ​നാ​ണു ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ൽ പി​ൻ​വ​ലി​ക്കാ​നു​ള്ള ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ശി​പാ​ർ​ശ ക​ഴി​ഞ്ഞ​യാ​ഴ്ച സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി ക​മ്മി​റ്റി അം​ഗീ​ക​രി​ച്ചി​രു​ന്നു.ന​രേ​ന്ദ്ര മോ​ദി ഗ​വ​ൺ​മെ​ന്‍റ് ഒ​രു സു​പ്ര​ധാ​ന സാ​ന്പ​ത്തി​ക നി​യ​മ​നി​ർ​മാ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.