കേ​ടാ​യ വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കാ​ൻ സ​ഹാ​യ​വു​മാ​യി നി​സാ​ൻ
കേ​ടാ​യ വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​ക്കാ​ൻ സ​ഹാ​യ​വു​മാ​യി നി​സാ​ൻ
Monday, August 20, 2018 11:06 PM IST
കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്തു​​ണ്ടാ​​യ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കേ​​ടാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ ന​​ന്നാ​​ക്കാ​​ൻ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു സ​​ഹാ​​യ​​വു​​മാ​​യി നി​​സാ​​നും ഡാ​​റ്റ്സ​​നും രം​​ഗ​​ത്തെ​​ത്തി. കേ​​ടാ​​യ കാ​​റു​​ക​​ൾ ന​​ന്നാ​​ക്കാ​​നാ​​യി പ്ര​​ത്യേ​​ക എ​​മ​​ർ​​ജ​​ൻ​​സി റി​​പ്പ​​യ​​ർ ടീ​​മി​​നെ​​യും അ​​യ​​ൽസം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഡീ​​ല​​ർ​​ഷി​​പ്പു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ജോ​​ലി​​ക്കാ​​രെ​​യും ഏ​​ർ​​പ്പെ​​ടു​​ത്തും. കേ​​ടാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ സൗ​​ജ​​ന്യ​​മാ​​യി സ​​ർ​​വീ​​സ് സെ​​ന്‍റ​​റി​​ലേ​​ക്കു മാ​​റ്റി നി​​സാ​​ൻ സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​രു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ റി​​പ്പ​​യ​​ർ ചെ​​യ്യും. ‌


പ്ര​​ള​​യ​​ത്തെ​ത്തു​​ട​​ർ​​ന്നു കേ​​ടാ​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക്ലെ​​യി​​മും സെ​​റ്റി​​ൽ​​മെ​​ന്‍റും വേ​​ഗ​​ത്തി​​ലാ​​ക്കാ​​ൻ 24 മ​​ണി​​ക്കൂ​​ർ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഹെ​​ൽ​​പ് ഡെ​​സ്കും പ്ര​​വ​​ർ​​ത്തി​​ക്കും.

ഹെ​​ൽ​​പ് ഡെ​​സ്ക് സ​​പ്പോ​​ർ​​ട്ട് ഡെ​​സ്ക് ന​​ന്പ​​ർ: 022-62613360. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കാ​​യി ടോ​​ൾ ഫ്രീ ​​ഹെ​​ൽ​​പ്പ് ലൈ​​ൻ ന​​ന്പ​​ർ 1800209346 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ട​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.