എ​ഥ​ർ എ​ന​ർ​ജി റി​സ്റ്റ പു​റ​ത്തി​റ​ക്കി
എ​ഥ​ർ എ​ന​ർ​ജി റി​സ്റ്റ പു​റ​ത്തി​റ​ക്കി
Tuesday, April 9, 2024 12:42 AM IST
കൊ​​​ച്ചി: ഇ​​​ല​​​ക്‌ട്രിക് സ്‌​​​കൂ​​​ട്ട​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ മു​​ൻ​​നി​​ര​​ക്കാ​​രാ​​യ എ​​​ഥ​​​ർ എ​​​ന​​​ർ​​​ജി ഫാ​​​മി​​​ലി സ്‌​​​കൂ​​​ട്ട​​​റാ​​​യ റി​​​സ്റ്റ പു​​​റ​​​ത്തി​​​റ​​​ക്കി. എ​​​ഥ​​​ർ ക​​​മ്യൂ​​​ണി​​​റ്റി ഡേ​​​യു​​​ടെ ര​​​ണ്ടാം പ​​​തി​​​പ്പി​​​ലാ​​​ണ് റി​​​സ്റ്റ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

സ്‌​​​കി​​​ഡ് ക​​​ൺ​​​ട്രോ​​​ൾ ടി​​​എം, ഡാ​​​ഷ്ബോ​​​ർ​​​ഡി​​​ൽ വാ​​​ട്സ് ആ​​​പ് തു​​​ട​​​ങ്ങി​​​യ ഫീ​​​ച്ച​​​റു​​​ക​​​ളോ​​​ടെ​​​യാ​​​ണ് റി​​​സ്റ്റ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ക്സ് ഷോ​​​റൂം വി​​​ല 1,09,999 രൂ​​​പ. 2.9 കെ​​ഡ​​​ബ്ല്യു​​എ​​​ച്ച് ബാ​​​റ്റ​​​റി​​​യോ​​​ടു​​കൂ​​​ടി​​​യ റി​​​സ്റ്റ എ​​​സ്, 3.7 കെ​​​ഡ​​​ബ്ല്യു​​എ​​​ച്ച് ഉ​​​ള്ള ടോ​​​പ്പ് എ​​​ൻ​​​ഡ് മോ​​​ഡ​​​ൽ റി​​സ്റ്റ ഇ​​​സ​​​ഡ് എ​​​ന്നീ ര​​​ണ്ടു മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് അ​​​വ​​​ത​​​രി​​​പ്പ​​ത്.


റി​​​സ്റ്റ എ​​​സ് മോ​​​ഡ​​​ലി​​​ന് 123 കി​​​ലോ​​​മീ​​​റ്റ​​​റും ഇ​​​സ​​​ഡ് മോ​​​ഡ​​​ലി​​​ന് 160 കി​​​ലോ​​​മീ​​​റ്റ​​​റു​​​മാ​​​ണ് ക​​​മ്പ​​​നി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന​​​ത്. റി​​​സ്റ്റ എ​​​സ് മോ​​​ണോ​​​ടോ​​​ൺ ക​​​ള​​​റി​​​ലും റി​​​സ്റ്റ ഇ​​​സ​​​ഡ് 3 മോ​​​ണോ​​​ടോ​​​ൺ, 4 ഡ്യൂ​​​വ​​​ൽ ടോ​​​ൺ ക​​​ള​​​റു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​ഴു നി​​​റ​​​ങ്ങ​​​ളി​​​ലും ല​​​ഭ്യ​​​മാ​​​കും.

ഗു​​​ണ​​​നി​​​ല​​​വാ​​​രം, വി​​​ശ്വാ​​​സ്യ​​​ത, സു​​​ര​​​ക്ഷ എ​​​ന്നി​​​വ​​​യി​​​ലു​​​ള്ള എ​​​ഥ​​​റി​​​ന്‍റെ ന​​​യം റി​​​സ്റ്റ പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​മെ​​​ന്ന് എ​​​ഥ​​​ർ എ​​​ന​​​ർ​​​ജി സ​​​ഹ​​സ്‌​​​ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ത​​​രു​​​ൺ മേ​​​ത്ത പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.