നദാല്‍ - മുറെ സെമി ഫൈനല്‍
Friday, March 30, 2012 9:06 AM IST
മിയാമി: സ്പെയിനിന്റെ റാഫേല്‍ നദാലും ഇംഗ്ളണ്ടിന്റെ ആന്‍ഡി മുറെയും മിയാമി മാസ്റേഴ്സ് ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സ് സെമിയില്‍ ഏറ്റുമുട്ടും. ഫ്രാന്‍സിന്റെ വില്‍ഫ്രഡ് സോംഗയെ കീഴടക്കിയാണ് ലോക രണ്ടാം റാങ്കുകാരനായ നദാല്‍ സെമിയില്‍ കടന്നത്. സ്കോര്‍: 6-2, 5-7, 6-4. മുറെ സെര്‍ബിയയുടെ ജങ്കൊ ടിപ്സാറെവികിനെ മൂന്നു സെറ്റുനീണ്ട മത്സരത്തിനൊടുവില്‍ മറികടന്ന് അവസാന നാലില്‍ ഇടംപിടിച്ചു. സ്കോര്‍: 4-6, 6-3, 6-4. വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസരെങ്ക പുറത്ത്. ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ടോളിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അസരെങ്കയെ അട്ടിമറിച്ച് സെമിയില്‍ കടന്നത്. സ്കോര്‍: 6-3, 6-4. അമേരിക്കയുടെ സെറീന വില്യംസും സെമിയില്‍ പരാജയപ്പെട്ടു പുറത്തായി. അഗ്നിസെക റാഡ്വാന്‍സ്ക 6-4, 6-1 നാണ് സെറീനയെ ക്വാര്‍ട്ടറില്‍ കീഴടക്കിയത്.


പെയ്സ് സഖ്യം സെമിയില്‍

ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ് - ചെക്ക്റിപ്പബ്ളിക്കിന്റെ റാഡെക് സ്റെഫാനക് സഖ്യം പുരുഷ വിഭാഗം ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ അമേരിക്കന്‍ സഹോദരങ്ങളായ ബോബ് ബ്രയാന്‍ - മൈക്ക് ബ്രയാന്‍ സഖ്യമാണ് ഇന്തൊ - ചെക് കൂട്ടുകെട്ടിന്റെ എതിരാളികള്‍. ഡേവിഡ് മാര്‍സെല്ലൊ - ഫെര്‍ണാണ്െടാ വെര്‍ഡസ്കൊ കൂട്ടുകെട്ടിനെ 7-5, 6-4 നു ക്വാര്‍ട്ടറില്‍ മറികടന്നാണ് പെയ്സ് സഖ്യം അവസാന നാലില്‍ ഇടംപിടിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.