കേരളം സെമിയില്‍
ബാംഗളൂര്‍: 58-ാമത് ദേശീയ സീനിയര്‍ ബോള്‍ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ കേരളം സെമിയില്‍. ബാംഗളൂരില്‍ നടന്ന ക്വാര്‍ട്ടറില്‍ ഛത്തിസ്ഗഡിനെ പരാജയപ്പെടുത്തിയാണ് കേരളം സെമിയില്‍ കടന്നത്. ആതിഥേയരായ കര്‍ണാടകമാണ് സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍.