ഫുട്ബോള്‍, ഹോക്കി താരം ജോയ് ജോര്‍ജ് നിര്യാതനായി
കൊച്ചി: പ്രശസ്ത ഫുട്ബോള്‍, ഹോക്കി താരം എറണാകുളം കോമ്പാറ തളിയത്ത് ജോയ് ജോര്‍ജ് (73) നിര്യാതനായി. എറണാകുളം ജില്ലാ ഫുട്ബോള്‍, ഹോക്കി ടീമിന്റെയും, ഈഗിള്‍സ് ക്ളബിന്റെയും സെന്റ് ആല്‍ബര്‍ട്സ് കോളജ് ടീമിന്റെയും ഗോള്‍ കീപ്പറായിരുന്നു. സംസ്കാരം ഇന്നു രാവിലെ പത്തിന് സെന്റ് മേരീസ് ബസിലിക്കയില്‍. ഭാര്യ: തങ്കമ്മ, മക്കള്‍: സുനില്‍ ജോയി, സുഭി, പരേതയായ സുനി ആന്‍ഡ്രൂസ്. മരുമക്കള്‍: ആന്‍ഡ്രൂസ് പാറക്കല്‍, ടോയ്മോള്‍ സുനില്‍, മാത്യു ഈരാറ്റുപുഴ.