നീന്തല്‍ സംഘം ഇഞ്ചിയോണിലേക്ക്
Monday, September 15, 2014 12:22 AM IST
തിരുവനന്തപുരം: മെഡല്‍ പ്രതീക്ഷയുമായി ഏഷ്യന്‍ ഗെയിംസിനുള്ള നീന്തല്‍ സംഘം ഇഞ്ചിയോണിലേക്കു യാത്ര തിരിച്ചു. പരിശീലകന്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെടെ മൂന്നു മലയാളികളാണു സംഘത്തിലുള്ളത്. പി.എസ്. മധു, സാജന്‍ പ്രകാശ് എന്നിവരാണ് ഏഴംഗ ടീമിലെ മലയാളിതാരങ്ങള്‍.സാജന്‍ പ്രകാശ് മലപ്പുറം സ്വദേശിയും മധു തിരുവനന്തപുരം സ്വദേശിയുമാണ്.സന്ദീപ് സെജ്വാള്‍, ആരണ്‍ ഡിസൂസ, സൌരവ് സാങ്വേക്കര്‍, നീല്‍ കോണ്‍ട്രാക്ടര്‍, അന്‍ജുന്‍ കോത്താരി എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.