ദേശീയ ഗെയിംസ് ബോട്ടുകള്‍ക്ക് 3.24 കോടി രൂപയുടെ ഇറ്റാലിയന്‍ കരാര്‍
Tuesday, September 16, 2014 11:15 PM IST
തിരുവനന്തപുരം: ദേശീയ ഗെയിംസിലെ റോവിംഗ് മത്സരങ്ങള്‍ക്കായുള്ള ബോട്ടുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇറ്റലിയില്‍ നിന്ന് എത്തിക്കാന്‍ ധാരണയായി. ഇതുമായി ബന്ധപ്പെട്ടു ഫിലിപ്പി ലോഡോ എന്ന ഇറ്റാലിയന്‍ കമ്പനിയുമായി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് കരാര്‍ ഒപ്പുവച്ചു. ആഗോള ടെന്‍ഡറിലൂടെ 3.24 കോടിരൂപയുടെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്.

പ്രതിവര്‍ഷം 700 ഓളം റോവിംഗ് ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന കമ്പനിയാണു ഫിലിപ്പി ലിഡോ. ലോക റോവിംഗ് ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്സിലും അടക്കം 400ഓളം ലോക നിലവാരത്തിലുള്ള മെഡലുകള്‍ ഫിലിപ്പി ലിഡോയുടെ ബോട്ടുകള്‍ നേടിയിട്ടുണ്ട്. ദേശീയ ഗെയിംസിനായി 31 ബോട്ടുകളാണു വാങ്ങുന്നത്. സിംഗിള്‍ സ്കള്‍, ഡബിള്‍ സ്കള്‍, കോക്സ്ലെസ് പെയര്‍, കോക്സ്ലെസ് ഫോര്‍ എന്നീ വിഭാഗങ്ങളില്‍പെട്ട ഏഴു ബോട്ടുകള്‍ വീതവും കോക്സ്ഡ് എയ്റ്റ് വിഭാഗത്തില്‍പ്പെട്ട മൂന്നു ബോട്ടുകളും വാങ്ങും. ബോട്ടുകള്‍ക്കു പുറമെ സീറ്റുകളും തുഴകളും ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും വാങ്ങു ന്നുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.