ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 : ചെന്നൈയ്ക്കു സൂപ്പര്‍ ജയം
ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 : ചെന്നൈയ്ക്കു സൂപ്പര്‍ ജയം
Tuesday, September 23, 2014 11:24 PM IST
ബാംഗളൂര്‍: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 ടൂര്‍ണമെന്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മിന്നും ജയം. ദക്ഷിണാഫ്രിക്കന്‍ ടീം ഡോള്‍ഫിന്‍സിനെ 54 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ തറപറ്റിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറ് വിക്കറ്റിന് 242 എന്ന കൂറ്റന്‍ സ്കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡോള്‍ഫിന്‍സ് നിശ്ചിത ഓവറില്‍ 188 റണ്‍സിന് പുറത്തായി.

43 പന്തില്‍ 90 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നൈയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. ബ്രണ്ടന്‍ മക്കല്ലം 49 (29), രവീന്ദ്ര ജഡേജ 40* (14), ഡുപ്ളിസിസ് 30 (19) എന്നിവരും തിളങ്ങി.


അതേസമയം ഡോള്‍ഫിന്‍സും മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. പവര്‍ പ്ളേയുടെ ആദ്യ ആറ് ഓവറില്‍ 85 റണ്‍സാണ് ഡോള്‍ഫിന്‍സ് അടിച്ചുകൂട്ടിയത്.

ഒന്‍പതു പന്തില്‍ 34 റണ്‍സ് നേടിയ കാമറൂണ്‍ ദെല്‍പോര്‍ട്ടും, കോടി ചെട്ടി 38 (28), വോണ്‍ വാന്‍ ജാര്‍സ്വെല്‍ഡ് 30 (22) എന്നിവരും ഡോള്‍ഫിന്‍സിനുവേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ചെന്നൈയ്ക്കുവേണ്ടി മോഹിത് ശര്‍മ നാലും ഡെയ്ന്‍ ബ്രാവോ രണ്ടും വിക്കറ്റ് വീഴ്ത്തി. റെയ്നയാണ് മാന്‍ ഓഫ് ദി മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.